പഴകി ദ്രവിച്ച ഇലക്ട്രിക് പോസ്റ്റ് അപകട ഭീഷണി ഉയര്‍ത്തുന്നു
Aug 16, 2016, 11:00 IST
തളങ്കര: (www.kasargodvartha.com 16/08/2016) പഴകി ദ്രവിച്ച ഇലക്ട്രിക് പോസ്റ്റ് അപകട ഭീഷണി ഉയര്‍ത്തുന്നു. തെരുവത്ത് ഹൊന്നാമൂല റോഡില്‍ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റാണ് കോണ്‍ക്രീറ്റ് ഇളകിപ്പോയി കമ്പികള്‍ പുറത്തേക്ക് തള്ളിയ നിലയില്‍ കിടക്കുന്നത്. ദിവസവും നൂറുകണക്കിനാളുകള്‍ വഴിനടന്നും വാഹനങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന റോഡിലാണ് ഇലക്ട്രിക് പോസ്റ്റ് അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.
പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പോസ്റ്റ് മാറ്റാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ശക്തമായ ഒരു കാറ്റടിച്ചാല്‍ പോലും റോഡിലേക്ക് പൊട്ടിവീഴുമെന്ന സ്ഥിതിയിലാണ് പോസ്റ്റുള്ളത്. ഇലക്ട്രിസിറ്റി അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ട് വര്‍ഷങ്ങളായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Keywords: Kasaragod, Kerala, Thalangara, Electric post, complaint, Natives, Electric post in bad condition.