അനുമതിയില്ലാതെ പരസ്യം നല്‍കിയ 3 സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് അയക്കും
May 15, 2016, 22:32 IST
കാസര്‍കോട്: (www.kasargodvartha.com 15/05/2016) പരസ്യപ്രചാരണ സമയപരിധി കഴിഞ്ഞശേഷം അനുമതിയില്ലാതെ പത്ര പരസ്യം നല്‍കിയതിന് കാസര്‍കോട് മണ്ഡലം സ്ഥാനാത്ഥികളായ എന്‍ എ നെല്ലിക്കുന്ന്, ഡോ. എ എ അമീന്‍, ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. കെ ശ്രീകാന്ത് എന്നിവര്‍ക്ക് നോട്ടീസ് നല്‍കാന്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷത വഹിച്ചു.
പരസ്യ പ്രചാരണ സമയ പരിധി കഴിഞ്ഞശേഷം രാഷ്ട്രീയ പാര്‍ട്ടികളൊ സ്ഥാനാര്‍ത്ഥികളൊ മുന്‍കൂര്‍ അനുമതിയില്ലാതെ പത്ര പരസ്യം നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഇങ്ങനെ വരുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
യോഗത്തില്‍ സമിതി മെമ്പര്‍ സെക്രട്ടറി കെ ടി ശേഖര്‍, അംഗങ്ങളായ ഇ പി രാജ്‌മോഹന്‍, എ സീതാരാമന്‍, വി ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords : Election 2016, Kasaragod, N.A.Nellikunnu, Adv.Srikanth, UDF, Udma, Dr AA Ameen, Notice.