പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പാക്കി മാറ്റണമെന്ന് കലക്ടര്‍
Apr 21, 2016, 14:00 IST
കാസര്‍കോട്:(www.kasargodvartha.com 21.04.2016) പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പാക്കി മാറ്റണമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഇ ദേവദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ 2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പായി നടത്തുന്നതിന് ജില്ലാ ഭരണ കൂടം തീരുമാനിച്ചിട്ടുണ്ട്. മനുഷ്യനും പ്രകൃതിക്കും ദോഷകരമാവുന്ന ഫ്‌ളക്‌സ്, പ്ലാസ്റ്റിക് തോരണങ്ങള്‍, ഡിസ്‌പോസിബിള്‍ ഇനത്തില്‍ പെട്ട സാധനങ്ങള്‍ എന്നിവയ്ക്ക് പകരം പുനരുപയോഗ സാധ്യതയുള്ള ബാനര്‍, പേപ്പര്‍, ഓല, തുണി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പരിശീലന പരിപാടികള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും പുനചംക്രമണ സാധ്യതയുള്ള വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ബൂത്തുകളിലും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനും യഥാസമയം അത് സംസ്‌ക്കരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. ഇത്തരത്തില്‍ പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും ഗ്രീന്‍ വളണ്ടിയര്‍മാരെ നിയോഗിക്കും.
ബൂത്തുകളിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കും. ബൂത്തുകളില്‍ ഭക്ഷണമുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്ലാസ്റ്റിക്ക്, ഡിസ്‌പോസിബിള്‍ എന്നിവ ഒഴിവാക്കി കൊണ്ട് പുനരുപയോഗ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കും. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിവിധ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാര്‍ത്ഥികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എം പി കെ ബി വൈ ഏജന്റുമാര്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടു കൂടിയാണ് ഇക്കാര്യങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഗ്രീന്‍ ഇലക്ഷന്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇവയാണ്.
1. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഓഫിസുകളും, പരിസരവും സീറോ വേസ്റ്റ് ആയി സൂക്ഷിക്കുക
2. ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ്, മിനറല്‍ വാട്ടര്‍ ബോട്ടില്‍, ഭക്ഷണം പാക്ക് ചെയ്ത പ്ലാസ്റ്റിക് കവര്‍ എന്നിവ ഒഴിവാക്കുക
3. സ്റ്റീല്‍ ഗ്ലാസ്, സ്റ്റീല്‍ പ്ലേറ്റ് എന്നിവ ഉപയോഗിക്കുക
4. ഇലക്ഷന്‍ മെറ്റീരിയല്‍സ് പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ ഉപയോഗിക്കുക
5. കുടിവെള്ളത്തിനായി ബോട്ടില്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ് എന്നിവയ്ക്ക് പകരം മണ്‍കലം, കൂജ, പുനരുപയോഗ സാദ്ധ്യതയുള്ള ബബിള്‍ ടോപ്പ് മുതലായവയും, കുടിവെള്ള വിതരണത്തിനായി സ്റ്റീല്‍ ഗ്ലാസ്സും ഉപയോഗിക്കുക
6. തെരെഞ്ഞടുപ്പ് ബൂത്ത് പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുക
7. ഉണ്ടാവുന്ന മാലിന്യം തരം തിരിച്ച് ശേഖരിക്കുന്നതിനു വേണ്ട വേസ്റ്റ് ബിന്‍ ഉറപ്പ് വരുത്തണം
8. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുക, സംസ്‌കരിക്കുക
9. ബൂത്ത് തലത്തില്‍ നടക്കുന്ന പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് മോണിറ്റര്‍ ചെയ്യുക
10. ബൂത്ത്, മറ്റു സ്ഥലങ്ങള്‍ എന്നിവ ഗ്രീന്‍ സോണായി സൂക്ഷിക്കുക
11. ഗ്രീന്‍ ഇലക്ഷന്‍ വളണ്ടിയര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും ഉറപ്പ് വരുത്തുക
12. പോളിങ്ങ് ബൂത്തില്‍ വിവരങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ളവ ആയിരിക്കണം.
13. സാധന സാമഗ്രികള്‍ കൈപ്പറ്റുന്ന ദിവസം ബൂത്തുകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ പ്രത്യേകം നല്‍കുന്നതാണ്.
ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതു ജനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സഹായ സഹകരണങ്ങള്‍ വേ്ണമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലാ ശുചിത്വ മിഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ പ്രദീപ്, അസിസ്റ്റന്‍ഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു. പദ്ധതിയുടെ ലോഗോയും വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ പ്രകാശനം ചെയ്തു.
Keywords: Plastic, Kasaragod, District Collector, Election 2016, Press meet, Eco-Friendly.