തെരഞ്ഞെടുപ്പ് രംഗവും ചൂടുപിടിക്കുന്നു; നേതാക്കള്‍ കൂട്ടത്തോടെ ജില്ലയിലേക്ക്
Apr 16, 2016, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.04.2016) നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 30 ദിവസം ബാക്കി. നേതാക്കളും സ്ഥാനാര്‍ത്ഥികളും ചൂടേറിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ്. സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേതാക്കളുടെ പട തന്നെ അടുത്ത നാളുകളില്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 28ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പങ്കെടുപ്പിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജില്ലയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ 20ന് ജില്ലയിലെത്തും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 23നും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി 28നും പിണറായി വിജയന്‍ മെയ് ആറിനും ജില്ലയില്‍ പ്രചരണത്തിനെത്തുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാന്‍ കഴിഞ്ഞ ദിവസം ജില്ലയിലെത്തിയിരുന്നു.
എന്‍ ഡി എ യുടെ പ്രചരണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ കാഞ്ഞങ്ങാട്ടെത്തിയതിന് പുറമെ കേന്ദ്രമന്ത്രി രാജീവ് പ്രസാദ് റൂഡി 18 ന് പൊയിനാച്ചിയില്‍ പ്രചരണ യോഗത്തിന് എത്തും. എന്‍ ഡി എ സഖ്യകക്ഷിയായ ബി ഡി ജെ എസിന്റെ പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി 21നാണ് മാവുങ്കാലില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുക. സിനിമാതാരം സുരേഷ് ഗോപി 18 ന് മഞ്ചേശ്വരത്തും കാസര്‍കോട്ടും ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി കെ പത്മനാഭനും 18ന് തൃക്കരിപ്പൂരില്‍ പ്രചരണത്തിനെത്തും.
സംസ്ഥാനത്ത് 40 കേന്ദ്രമന്ത്രിമാരെ പ്രചരണത്തിനിറക്കാന്‍ എന്‍ ഡി എ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്രമന്ത്രിമാരായ സുഷമാസ്വരാജ്, സ്മൃതി ഇറാനി തുടങ്ങിയവരും കാസര്‍കോട് ജില്ലയില്‍ പ്രചരണത്തിനെത്തും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ഭാര്യ വൃന്ദാ കാരാട്ട്, ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകള്‍ സുഭാഷിണി അലി എന്നിവരും ജില്ലയിലെത്തും. സിപിഐ നേതാക്കളായ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരും ജില്ലയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്.
Keywords : Election 2016, Leader, CPM, BJP, Congress, Kasaragod, UDF, LDF.