ജില്ലയിലെ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍
Apr 7, 2016, 13:33 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2016) ജില്ലയിലെ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് തയ്യാറാക്കിയ വെബ്‌പോര്‍ട്ടല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പ്രകാശനം ചെയ്തു. www.kasargod.gov.in, www.gspeak.gov.in എന്നീ വെബ്‌സൈറ്റിലുള്ള ഇലക്ഷന്‍ 2016 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വെബ് പോര്‍ട്ടലില്‍ പ്രവേശിക്കാം. ജില്ലയിലെ തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ഈ വെബ് പോര്‍ട്ടല്‍. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരുടെ പേര്, ഫോണ്‍ നമ്പര്‍, നിയോജക മണ്ഡലം തിരിച്ചുള്ള പോളിംഗ് ബൂത്തുകളുടെ സമ്പൂര്‍ണ വിവരം, 2001 മുതല്‍ നടത്തിയ പാര്‍ലമെന്റ്- നിയമസഭ തെരഞ്ഞെടുപ്പുകളുടെ വിശദ വിവരങ്ങള്‍, തെരഞ്ഞെടുപ്പ് പരിശീലന പരിപാടികളുടെ വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഗൂഗിള്‍ മാപ്പ് അടിസ്ഥാനമാക്കിയുളള കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ ആണ് ഈ വെബ്‌പോര്‍ട്ടലിന്റെ സവിശേഷത. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും മുഴുവന്‍ ബൂത്തുകളും ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ബൂത്തുമായി ബന്ധപ്പെട്ട വരണാധികാരി, സഹവരണാധികാരി, സെക്ടറല്‍ ഓഫീസര്‍, ബൂത്ത്തല ഉദ്യോഗസ്ഥന്‍ എന്നിവരുടെ പേരും മൊബൈല്‍ നമ്പറും ബൂത്തിനെക്കുറിച്ചുളള വിവരവും ലഭിക്കും.
ഇലക്ഷന്‍ഹാന്‍ഡ് ബുക്ക്, പെരുമാറ്റച്ചട്ടം, പരിശീലന സാമഗ്രികള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള വെബ്‌സൈറ്റായ ഇ- പരിഹാരം, വിവിധ അനുമതിക്കുളള വെബ്‌സൈറ്റായ ഇ- അനുമതി എന്നീ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാനുളള ലിങ്കും ഈ വെബ്‌പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുവേണ്ടി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.
ഇന്റര്‍നെറ്റ് സൗകര്യമുളള സ്മാര്‍ട്ട് ഫോണിലൂടെയും ജില്ലാ തെരഞ്ഞെടുപ്പ് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കാം. കാസര്‍കോട് ഗവ ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവ കുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി എസ് അനില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ സ്വാഗതം പറഞ്ഞു.
Keywords : Kasaragod, Election 2016, Website-inauguration, Election In formations.