യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ നിശ്ചയിക്കാന്‍ സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ്; തള്ളിയ പത്രിക അപ്പീലില്‍ സ്വീകരിച്ചതോടെ തെരഞ്ഞെടുപ്പ്കാസര്‍കോട്ടും നടന്നു; 4,000 ത്തോളം പേര്‍ വോട്ട് ചെയ്തു, ഫലം മറ്റന്നാള്‍
Feb 27, 2020, 19:17 IST
കാസര്‍കോട്: (www.kasaragodvartha.com 27.02.2020) യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ നിശ്ചയിക്കാന്‍ സംസ്ഥാന വ്യാപകമായി സംഘടനാ തെരഞ്ഞെടുപ്പ് നടന്നു. അഞ്ചു ലക്ഷത്തോളം പേരാണ് വോട്ടര്‍മാരായി ഉണ്ടായത്. എന്നാല്‍ പകുതിയോളം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്നാണ് വിവരം. മൊബൈല്‍ ആപ്പ് വഴി ഒ ടി പി നല്‍കിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരു തരത്തിലുള്ള കൃത്രിമവും സാധ്യമാകാത്ത രീതിയിലായിരുന്ന തെരഞ്ഞെടുപ്പ്.
ജില്ലാ പ്രസിഡണ്ടുമാരെ നിശ്ചയിക്കാന്‍ ആലപ്പുഴ, എറണാകുളം, കാസര്‍കോട് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മറ്റുള്ള ജില്ലകളിലെല്ലാം സമവായത്തിലൂടെയാണ് പ്രസിഡണ്ടുമാരെ കണ്ടെത്തിയത്. കാസര്‍കോട്ട് ആദ്യം പ്രസിഡണ്ട് സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കിയ മനാഫ് നുള്ളിപ്പാടിയുടെ പത്രിക തള്ളിയിരുന്നുവെങ്കിലും അപ്പീലില്‍ സ്വീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 4,000 ത്തോളം പേര്‍ വോട്ട് ചെയ്തതായാണ് കണക്ക്. പകുതിയിലധികം പേര്‍ വോട്ട് ചെയ്തില്ല. വോട്ടെണ്ണല്‍ മറ്റന്നാള്‍ നടക്കും.
കാസര്‍കോട്ട് കെ പ്രദീപ് കുമാര്‍ ആയിരുന്നു ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായ മറ്റൊരു സ്ഥാനാര്‍ത്ഥി.
Keywords: Kasaragod, Kerala, News, election, Leader, youth-congress, Election for select Youth congress leaders < !- START disable copy paste -->