city-gold-ad-for-blogger

തെരഞ്ഞെടുപ്പ് പരിശീലനത്തിന് ഹാജരാകാതിരുന്ന 38 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കാസര്‍കോട്: (www.kasargodvartha.com 30/10/2015) തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടും പരിശീലന ക്ലാസില്‍ ഹാജരാകാതിരുന്ന 38 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ 38 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നടപടിയെടുത്തത്.

തെരഞ്ഞെടുപ്പ് പരിശീലനത്തിന് ഹാജരാകാതിരുന്ന 38 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അനധികൃതമായി പരിശീലന ക്ലാസില്‍ ഹാജരാകാത്തതിന് കാരണം കാണിക്കാനും കലക്ടര്‍ മുമ്പാകെ അടിയന്തിരമായി ഹാജരാകാനുമാണ് നിര്‍ദേശം.

അല്ലാത്ത പക്ഷം ജന പ്രാതിനിധ്യ നിയമ പ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

Keywords : Kasaragod, Election-2015, District Collector, Notice, Duty.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia