തെരഞ്ഞെടുപ്പ് പരാതികളും അനുമതി അപേക്ഷകളും ഓണ്‍ലൈനായി നല്‍കണം: കലക്ടര്‍
Mar 31, 2016, 17:29 IST
കാസര്‍കോട്: (www.kasargodvartha.com 31/03/2016) നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇ- പരിഹാരം, ഇ- അനുമതി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗ സൗഹൃദമാണെന്നും പരാതികളും അനുമതി അപേക്ഷകളും ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഇ- പരിഹാരം, ഇ- അനുമതി സോഫ്റ്റ് വെയര്‍ സംവിധാനത്തെക്കുറിച്ച് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുമതിക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നതൊഴിവാക്കാനും പുതിയ സംവിധാനം ഉപകരിക്കും. ഇത് നടപടികള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ആക്കും. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകന് അപേക്ഷയുടെ തല്‍സ്ഥിതി അറിയുന്നതിനും സാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന നോഡല്‍ ഓഫീസര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) ബി അബ്ദുല്‍ നാസര്‍, ഡി വൈ എസ് പി പി തമ്പാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഐ ടി സെല്‍ കോര്‍ഡിനേറ്റര്‍ ടി കെ വിനോദ് കുമാര്‍ ക്ലാസെടുത്തു.
തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നതിനുള്ള സംവിധാനമാണ് ഇ- അനുമതി. പ്രചരണ വാഹനം, ജാഥ നടത്തുന്നതിനുള്ള അനുമതി, ഉച്ചഭാഷിണികളുപയോഗിക്കുന്നതിനുള്ള അനുമതി, പൊതുയോഗം നടത്തുന്നതിനും ലൗഡ് സ്പീക്കറിലും പ്രചരണ വാഹനത്തിന് മൈക്ക് ഘടിപ്പിക്കുന്നതിനുമുളള അനുമതി, ഹെലികോപ്ടര്‍, ഹെലിപ്പാട് അനുമതി, സ്റ്റേജ്, ആര്‍ച്ച് എന്നീ അനുമതികളാണ് ഇ- അനുമതി സംവിധാനത്തിലൂടെ നല്‍കുന്നത്.
e-anumathi.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കുകയാണെങ്കില്‍ ഹെലികോപ്റ്റര്‍- ഹെലിപാഡ് സമയബന്ധിതമായി അനുമതി ലഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അയക്കുന്നതിനുളള സംവിധാനമാണ് ഇ -പരിഹാരം. e-pariharam.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പരാതികള്‍ അയക്കാവുന്നതാണ്.
പരാതികള്‍ക്ക് ഓണ്‍ലൈനായി മറുപടി ലഭിക്കും.
Keywords : Election 2016, District Collector, Meeting, Collectorate, E Application, E Devadasan.