city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election Code | തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: പണം, വിലപിടിപ്പുള്ള വസ്തുക്കൾ കയ്യിലുണ്ടെങ്കിൽ രേഖ നിർബന്ധം; ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പോകുന്നവർ ശ്രദ്ധിക്കുക; കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കി കർണാടക പൊലീസ്; ചെക് പോസ്റ്റുകൾ സ്ഥാപിച്ചു;

തലപ്പാടി: (KasargodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പരിശോധന ശക്തമാക്കി അധികൃതർ. പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൊണ്ടുപോകുന്നവർ ഇതിന്റെ മതിയായ രേഖകൾ കൈവശം വെച്ചിരിക്കണം. കേരള അതിർത്തികളിൽ കർണാടക പൊലീസും കർശന പരിശോധനയാണ് നടത്തുന്നത്.

Election Code | തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: പണം, വിലപിടിപ്പുള്ള വസ്തുക്കൾ കയ്യിലുണ്ടെങ്കിൽ രേഖ നിർബന്ധം; ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പോകുന്നവർ ശ്രദ്ധിക്കുക; കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കി കർണാടക പൊലീസ്; ചെക് പോസ്റ്റുകൾ സ്ഥാപിച്ചു;

50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വയ്ക്കുന്നവര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെളിവ് നല്‍കണം. അല്ലാത്തപക്ഷം തുക കണക്കില്‍ പെടാത്തതായി കണ്ടുകെട്ടും. കേരളത്തില്‍ നിന്ന് ബിസിനസ്, ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷന്‍ ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്നുവരുന്നവര്‍ ഏറെയാണ്. ബാങ്കിൽ നിന്നോ എടിഎമിൽ നിന്നോ പണം പിൻവലിച്ചിട്ടുണ്ടെങ്കിൽ രസീതോ ബന്ധപ്പെട്ട പാസ്ബുകോ ഹാജരാക്കാം. വിവാഹങ്ങൾ അല്ലെങ്കിൽ ബിസിനസ് സംബന്ധമായ ഇടപാടുകൾ പോലുള്ളവയ്ക്കുള്ള പണമാണെങ്കിൽ ക്ഷണ കാർഡോ പ്രസക്തമായ ബിസിനസ് രേഖകളോ കൈവശം ഉണ്ടായിരിക്കണം.

തലപ്പാടി, ആനേക്കൽ, സാലെത്തൂർ, ഈശ്വരമംഗല, ജാൽസൂർ എന്നിവിടങ്ങളിൽ അടക്കം ദക്ഷിണ കന്നഡ ജില്ലയിൽ ഒമ്പത് അന്തർസംസ്ഥാന, ഏഴ് അന്തർജില്ല, ഏഴ് ലോകൽ ചെക്പോസ്റ്റുകൾ കർണാടക പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ പ്രധാന മേഖലകളിൽ മൊബൈൽ സ്ക്വാഡുകളും സജീവമാണ്. കൊല്ലൂർ വഴി ബൈന്തൂർ, കുന്താപൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു

2024 പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ആന്റി ഡിഫേസ്മെന്റ്‌ സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. പൊതുമുതല്‍ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാന്‍ വേണ്ടിയാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിനെ രൂപീകരിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കും ജില്ലയിലേക്ക് പൊതുവായി ഒരെണ്ണവും ചേര്‍ത്ത് ആറ് ഡിഫേസ്മെന്റ് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക.

പ്രാരംഭ പ്രവര്‍ത്തനമായി സര്‍കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും മറ്റു പ്രചരണ സാമഗ്രികളും നീക്കം ചെയ്യും. എഡിഎം കെ വി ശ്രുതി ആണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് നോഡല്‍ ഓഫീസര്‍. കലക്ടറേറ്റ് പരിസരത്ത് നിന്ന് പ്രവര്‍ത്തനമാരംഭിച്ച ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന് അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ കൈനിക്കര, എല്‍.എ. സ്പെഷ്യല്‍ തഹസില്‍ദാര്‍ എംആര്‍ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
  
Election Code | തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: പണം, വിലപിടിപ്പുള്ള വസ്തുക്കൾ കയ്യിലുണ്ടെങ്കിൽ രേഖ നിർബന്ധം; ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പോകുന്നവർ ശ്രദ്ധിക്കുക; കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കി കർണാടക പൊലീസ്; ചെക് പോസ്റ്റുകൾ സ്ഥാപിച്ചു;

Keywords: Lok Sabha Election, Kasaragod, Malayalam News, Mangalore, Talapady, Election Code, Authorities, Karnataka, Search, Business, Education, Anti Defacement Squad, Manjeshwar, Udma, Kanhangad, Election Code of Conduct: Check-posts set up in DK.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia