city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയില്‍ വ്യാപക അക്രമം; നിരവധി പേര്‍ ആശുപത്രിയില്‍, ദേലംപാടി പഞ്ചായത്തില്‍ ചൊവ്വാഴ്ച ബി ജെ പി ഹര്‍ത്താല്‍

കാസര്‍കോട്: (www.kasargovartha.com 16.05.2016) തിരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. പരിക്കുകളോടെ നിരവധി പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കൊളത്തൂര്‍ കരിപ്പാടകത്ത് ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകനായ ശ്രീജിത്ത് എം (27), ആര്‍ എസ് എസ് പ്രവര്‍ത്തകരായ രാമചന്ദ്രന്‍ (51), അനീഷ് എ കെ (27), ധനേഷ് (24) എന്നിവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ഇവര്‍ ആരോപിച്ചു.

ദേലംപാടി പഞ്ചായത്തിലെ എടപ്പറമ്പയില്‍ വെച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്കിനെ ഒരു സംഘം മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ദേലംപാടി പഞ്ചായത്തില്‍ ബി ജെ പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഹര്‍ത്താല്‍ ആചരിക്കും. ചൊവ്വാഴ്ച ജില്ലയില്‍ പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും ബി ജെ പി ആഹ്വാനം ചെയ്തു.

ചൂരി കൂടലില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ അക്രമി സംഘം മര്‍ദിച്ചു. മീപ്പുഗുരിയിലെ നാസറിന്റെ മകന്‍ മുഹമ്മദ് സിനാനാണ് (24) അക്രമിക്കപ്പെട്ടത്. സിനാന്‍ സഞ്ചരിച്ച ബൈക്കും കല്ലിട്ട് തകര്‍ത്തു. പോക്കറ്റിലുണ്ടായിരുന്ന 3,000 രൂപ അപഹരിച്ചതായും പരാതിയുണ്ട്. ഉദുമ പാക്യാരയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചു. പാക്യാരയിലെ സിദ്ദീഖ് (23), ഖാദര്‍ കുഞ്ഞിയുടെ മകന്‍ റംഷാദ് (20) എന്നിവരെയാണ് ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇരുവരും പറഞ്ഞു.

കൊളത്തൂരില്‍ സി പി എം പ്രവര്‍ത്തകനായ കരിച്ചേരി പയറ്റിയാലിലെ രജീഷി(24)നെ ഒരു സംഘം ആക്രമിച്ചു. രജീഷ് വോട്ട് ചെയ്യാനെത്തിയപ്പോള്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പോളിംഗ് ബൂത്തിനരികില്‍ ഉണ്ടായിരുന്നു. രജീഷിന്റേത് കള്ളവോട്ടാണെന്ന് പറഞ്ഞായിരുന്നു അക്രമം. തടയാന്‍ ശ്രമിച്ച എല്‍ ഡി എഫ് പോളിംഗ് ഏജന്റ് പയറ്റിയാലിലെ മണി (43) യെയും മര്‍ദിച്ചു. പരിക്കേറ്റ രജീഷിനേയും മണിയേയും നാലാം മൈലിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എതുരുംകടവിലുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ആറ് എല്‍ ഡി എഫ് പ്രവര്‍ത്തകരെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് മുസ്തഫ (25), മുഹമ്മദ് ഷരീഫ് (34), സമദ് (24), സുബൈര്‍ (24), ഷഫീഖ് (30), മുഹമ്മദ് കബീര്‍ (32) എന്നിവരാണ് അക്രമിക്കപ്പെട്ടത്. ഇവരുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ട്.

തിരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയില്‍ വ്യാപക അക്രമം; നിരവധി പേര്‍ ആശുപത്രിയില്‍, ദേലംപാടി പഞ്ചായത്തില്‍ ചൊവ്വാഴ്ച ബി ജെ പി ഹര്‍ത്താല്‍


Keywords : Election 2016, Attack, Injured, Hospital, BJP, Harthal, Kasaragod, Delampady.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia