തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജില്‍ കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷം; 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Sep 9, 2019, 10:34 IST
നീലേശ്വരം: (www.kasargodvartha.com 09.09.2019) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജില്‍ നടന്ന കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കരിന്തളം ഗവ. കോളേജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വടി ഉപയോഗിച്ച് മാരകമായി അക്രമിച്ചെന്ന കെ എസ് യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ എബ്രഹാമിന്റെ പരാതിയില്‍ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം എം വി രതീഷ്, ജിഷ്ണു മോഹനന്‍, പി അതുല്‍, അശോകന്‍, രാജേഷ്, വിമല്‍പ്രസാദ്, വിനോദ് എന്നിവര്‍ക്കെതിരെ കേസെടുത്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമേശന്‍ വേളൂരിന്റെ പരാതിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ സൂരജ്, രാഹുല്‍ ഓമച്ചേരി, സാജന്‍ കരിന്തളം, ഗോകുല്‍ പള്ളപ്പാറ എന്നിവര്‍ക്കെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന എസ് എഫ് ഐ നേതാവ് എം വി രതീഷിന്റെ പരാതിയില്‍ കെ എസ് യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ എബ്രഹാം, മുന്‍ ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമേശന്‍ വേളൂര്‍, ഹമീദ്, നന്ദകിഷോര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, College, case, Neeleswaram, Police, Election clash; Case registered
< !- START disable copy paste -->