സഞ്ചരിക്കുന്ന രാഷ്ട്രീയ ഗാനമേള ആവേശമായി
May 14, 2016, 09:30 IST
പള്ളിക്കര: (www.kasargodvartha.com 14.05.2016) ദുബൈ കെ എം സി സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സഞ്ചരിക്കുന്ന രാഷ്ട്രീയ ഗാനമേള വോട്ടര്‍മാര്‍ക്ക് വേറിട്ട അനുഭവും പ്രവര്‍ത്തകര്‍ക്ക് ആവേശവുമായി.
കാസര്‍കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ ഇ എ ബക്കര്‍ ദുബൈ കെ എം സി സി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സി എ ബഷീര്‍ മീത്തലിന് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, സെക്രട്ടറി ഹനീഫ് കുന്നില്‍, എം യു അബ്ദുള്‍ റഹ്മാന്‍, സുകുമാരന്‍ പൂച്ചക്കാട്, രാജന്‍, സലാം മഠം, ഹസൈനാര്‍ കല്ലിങ്കാല്‍, നാസര്‍ മഠം തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Pallikara, Dubai, Dubai-KMCC, UDF, K Sudhakaran, Voter, Muslim League, Inauguration.