city-gold-ad-for-blogger

വോട്ടര്‍മാര്‍ ഒപ്പുവെക്കുന്നു, ഞങ്ങള്‍ കടമ നിറവേറ്റും

കാസര്‍കോട്: (www.kasargodvartha.com 30/03/2016) ഞാന്‍ വോട്ടു ചെയ്യും, കടമ നിറവേറ്റും എന്ന് പ്രഖ്യാപിച്ച് സമ്മതിദായകര്‍ സൈന്‍വാളില്‍ ഒപ്പുവെച്ചു. കാസര്‍കോട് കലക്ടറേറ്റില്‍ സ്ഥാപിച്ച ഒപ്പുചുമരിലാണ് സമ്മതിദാനാവകാശത്തിന്റെ മഹത്വം വിളിച്ചോതി വോട്ടര്‍മാര്‍ ഒപ്പുവെച്ചത്. സമ്മതിദായക ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കലക്ടറേറ്റിന് മുന്നില്‍ സ്ഥാപിച്ച സൈന്‍വാള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. ഓരോരുത്തരും വോട്ടു ചെയ്യുന്നതോടൊപ്പം കുടുംബാംഗങ്ങളേയും സുഹൃത്തുക്കളെയും വോട്ട് ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും വേണമെന്ന് കലക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, ഉദുമ വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) ബി അബ്ദുല്‍ നാസര്‍, സ്വീപ് നോഡല്‍ ഓഫീസര്‍ വി എ ജൂഡി, വെള്ളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍ തുടങ്ങിയവര്‍ സൈന്‍വാളില്‍ ഒപ്പുവെച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി കലക്ടറേറ്റില്‍ എത്തുന്ന പൊതുജനങ്ങളും ജീവനക്കാരും സൈന്‍വാളില്‍ ഒപ്പുവെക്കുന്നുണ്ട്.

കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിലും മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളിലും കാഞ്ഞങ്ങാട്, കാസര്‍കോട്, നീലേശ്വരം മുന്‍സിപ്പല്‍ ഓഫീസുകളിലും, ആര്‍ ടി ഒ, ഡി ഡി പി ഓഫീസുകളിലും തെരഞ്ഞെടുപ്പ് വരണാധികാരികളുടെ കാര്യാലയങ്ങളിലും സൈന്‍വാള്‍ സ്ഥാപിക്കും.

വോട്ടര്‍മാര്‍ ഒപ്പുവെക്കുന്നു, ഞങ്ങള്‍ കടമ നിറവേറ്റും

Keywords : Election 2016, Collectorate, Kasaragod, Programme, Inauguration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia