കാസര്‍കോട്ടും മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമം നടത്തുന്നു: എ അബ്ദുര്‍ റഹ് മാന്‍
May 13, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2016) കാസര്‍കോട്ടും മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമം നടത്തുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. അന്യ സംസ്ഥാനങ്ങളിലെ നൂറുക്കണക്കിന് ക്രിമിനലുകളെയും സംഘ്പരിവാര്‍ പ്രവര്‍ത്തകരെയും ഇറക്കിയാണ് ബിജെപി അട്ടിമറി ശ്രമം നടത്തുകയെന്ന് അബ്ദുര്‍ റഹ് മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
കള്ളപ്പണവും മദ്യവും ഒഴുക്കിയും ജനങ്ങളെ ഭീഷണിപ്പെടുത്തിയും തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തും കര്‍ണാടകയില്‍ നിന്നെത്തിയ ആര്‍എസ്എസ് സംഘങ്ങള്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീതി പരത്തുകയാണ്. തീരദേശങ്ങളിലും കോളനികളിലും താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ദ്രുവീകരണം നടത്തി ചേരിതിരിവ് സൃഷ്ട്ടിച്ച് ജനാധിപത്യ പ്രക്രിയഅട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിട്ടുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും അവരെ തിരിച്ചയക്കുനതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തി നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പിന് സഹാചര്യം ഒരുക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Manjeshwaram, Election 2016, Muslim-league, RSS, BJP, UDF, Against RSS and BJP, A Abdurahman.