city-gold-ad-for-blogger

മൂന്ന് മണ്ഡലങ്ങളില്‍ യു ഡി എഫ് വിജയം ഉറപ്പിച്ചു; നാല് സീറ്റ് നേടുമെന്ന് എല്‍ഡിഎഫ്, രണ്ടിടത്ത് വിജയമെന്ന് ബി ജെ പി

കാസര്‍കോട്:(www.kasargodvartha.com 17.05.2016) വോട്ട് ഇലക്ട്രോണിക്ക് പെട്ടിയിലായതിന് ശേഷം നടന്ന കൂട്ടലും കിഴിക്കലും കഴിഞ്ഞപ്പോള്‍ യു ഡി എഫ് മൂന്ന് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ വലിയ ഭൂരിപക്ഷത്തോടെയും തൃക്കരിപ്പൂരില്‍ നേരിയ ഭൂരിപക്ഷത്തോടെയും വിജയിക്കുമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ സികെ ശ്രീധരന്‍ പറഞ്ഞു.

എന്നാല്‍ യുഡിഎഫിന്റെ ഈ അവകാശവാദം എല്‍ ഡി എഫ് തള്ളിക്കളഞ്ഞു. മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ നല്ല ഭൂരിപക്ഷത്തോടെ തന്നെ എല്‍ ഡി എഫ് വിജയിക്കുമെന്ന് എല്‍ ഡി എഫ് നേതാക്കളായ പി കരുണാകരന്‍ എംപി, എല്‍ ഡി എഫ് കണ്‍വീനര്‍ പി രാഘവന്‍ എന്നിവര്‍ പറഞ്ഞു.

മഞ്ചേശ്വരത്തും കാസര്‍കോട്ടും നേരിയ ഭൂരിപക്ഷത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത് പറയുന്നു. മറ്റ് മണ്ഡലങ്ങളില്‍ ബിജെപിയും ബിഡിജെഎസും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് പി ബി അബ്ദുല്‍ റസാഖ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്.

കാസര്‍കോട്ട് നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നും ഉദുമയില്‍ കെ സുധാകരന്‍ 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സി കെ ശ്രീധരന്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ പിലിക്കോടും കയ്യൂരിലും സി പി എം വ്യാപകമായ ബൂത്ത് പിടുത്തവും കള്ളവോട്ടും നടത്തിയിട്ടുണ്ടെങ്കിലും 2000വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന് വിജയപ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്‍ഡിഎഫിന് മഞ്ചേശ്വരത്ത് പലകേന്ദ്രങ്ങളില്‍ നിന്നും നല്ല പിന്തുണ ഉണ്ടായിട്ടുണ്ടെന്നും കാന്തപുരം വിഭാഗത്തിന്റെ കൂടി പിന്തുണ ലഭിച്ചതിനാല്‍ വിജയം ഉറപ്പാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു പറഞ്ഞു. ബിജെപി മഞ്ചേശ്വരത്ത് 3000 വോട്ടിന്റെയും കാസര്‍കോട്ട് 2000 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പറയുന്നത്.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കാലതാമസം വന്നതിനാല്‍ പ്രചരണ രംഗത്ത് മുന്നേറാന്‍ വൈകിയെന്നും അത് കൊണ്ട് തന്നെ കാഞ്ഞങ്ങാട്ട് നേരിയ വിജയ പ്രതീക്ഷമാത്രമാണുള്ളതെന്നും സി കെ ശ്രീധരന്‍ പറഞ്ഞു. അതേ സമയം ഇരുമുന്നണികളുടെയും അവകാശവാദവും ബിജെപിയുടെ വിജയപ്രതീക്ഷയും 19 ന് നടക്കുന്ന വോട്ടെണ്ണലോടെ ജനങ്ങള്‍ക്ക് ബോധ്യപ്പെടും.

പലയിടത്തും കള്ളവോട്ട് ചെയ്തുവെന്ന് ഇരുവിഭാഗവും ആരോപിക്കുന്നുണ്ട്. ഇത് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നത് വോട്ടെണ്ണല്‍ ഫലം പുറത്ത് വരുന്നതോടെ വ്യക്തമാകും. രണ്ട് മാസത്തിലധികമായുള്ള പ്രചരണ പ്രവര്‍ത്തനങ്ങളിലെ ക്ഷീണം വകവയ്ക്കാതെ സ്ഥാനാര്‍ത്ഥികളെല്ലും അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രികളില്‍ സന്ദര്‍ശിച്ച് വരികയാണ്.

കെ സുധാകരന്‍, അഡ്വ കെ ശ്രീകാന്ത്, ഡോ അമീന്‍, കെ പി കുഞ്ഞിക്കണ്ണന്‍, സി എച്ച് കുഞ്ഞമ്പു എന്നിവരാണ് പ്രവര്‍ത്തരെ ആശുപത്രികളില്‍ സന്ദര്‍ശിച്ചത്. 
മൂന്ന് മണ്ഡലങ്ങളില്‍ യു ഡി എഫ് വിജയം ഉറപ്പിച്ചു; നാല് സീറ്റ് നേടുമെന്ന് എല്‍ഡിഎഫ്, രണ്ടിടത്ത് വിജയമെന്ന് ബി ജെ പി

Keywords: Kasaragod, UDF, LDF, BJP, Manjeshwaram, Uduma, Voter, C H Kunhambu, K Sreekanth, Election 2016, Win, Dr. AA Ameen, NA Nellikkunnu.





കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SU
Web Desk SU

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia