തിരഞ്ഞെടുപ്പില്‍ സജീവമാകാന്‍ ഐ എന്‍ എല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ചേരുന്നു
Mar 18, 2016, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 18/03/2016) ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സജീവമായി രംഗത്തിറങ്ങുന്നതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പാര്‍ട്ടി കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാന്‍ ഐ എന്‍ എല്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
മഞ്ചേശ്വരം മണ്ഡലം മാര്‍ച്ച് 20നും കാസര്‍കോട് മണ്ഡലം മാര്‍ച്ച് 21നും ഉദുമ മാര്‍ച്ച് 22, കാഞ്ഞങ്ങാട് മാര്‍ച്ച് 23, തൃക്കരിപ്പൂര്‍ മാര്‍ച്ച് 24 എന്നീ തീയ്യതികളിലായാണ് കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കുന്നത്. ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. എം എ ലത്വീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, സഫറുള്ള ഹാജി, കപ്പണ മുഹമ്മദ് കുഞ്ഞി, മുസ്തഫ തോരവളപ്പ്, അജിത് കുമാര്‍ ആസാദ്, ഇഖ്ബാല്‍ മാളിക, സുബൈര്‍ പടുപ്പ്, മൊയ്തീന്‍ ഹാജി ചാല, മുനീര്‍ കണ്ടാളം, ഹംസ മാസ്റ്റര്‍, സലാഹുദ്ദീന്‍ ഹാജി, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, റഷീദ് കളനാട്, അഡ്വ. ഷേക്ക് ഹനീഫ്, റഹീം ബെണ്ടിച്ചാല്‍, ഹനീഫ് കടപ്പുറം, അമീര്‍ കോടി, എന്‍.എം അബ്ദുല്ല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും, സി.എം.എ. ജലീല്‍ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Election 2016, INL, Convention, Inauguration, Meeting, Programme, Niyamasabha, Election 2016: INL to conduct conventions.