city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ തുറന്ന വാഹനങ്ങള്‍ പാടില്ല

കാസര്‍കോട്: (kasargodvartha.com 28.03.2014) സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന വിശിഷ്ട വ്യക്തികളെ തുറന്ന വാഹനത്തില്‍ ആനയിക്കരുതെന്നും, സമ്മേളനങ്ങളില്‍ സംബന്ധിക്കുന്ന അനുയായികള്‍ തുറന്ന വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.

കളക്ടറുടെ ചേമ്പറില്‍ വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുളള അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏപ്രില്‍ നാലിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും അഞ്ചിന് രാഹുല്‍ ഗാന്ധിയും കാസര്‍കോട് പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അംജദ് താക,് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ഡോ.സോമണ്ണ, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സബ് കളക്ടര്‍ കെ. ജീവന്‍ബാബു, ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, എം.സി.എം.സി നോഡല്‍ ഓഫീസര്‍ കെ.അബ്ദുറഹ്മാന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഡി.വൈ.എസ്.പി മാര്‍, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

പൊതുസമ്മേളനം നടത്തുമ്പോള്‍ ഗതാഗതത്തിന് തടസ്സമുണ്ടാകരുത്. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ജാഗ്രത പാലിക്കണം. മറ്റു പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളെ തടസ്സപ്പെടുത്തുകയോ അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ത്ഥികളും ഉറപ്പ് വരുത്തണം. പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരെ പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ പാടില്ല. മദ്യപിച്ചെത്തുന്നവരെ സമ്മേളനങ്ങളില്‍ പരമാവധി വിലക്കണം. വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കും. വിശിഷ്ട വ്യക്തികളുടെ വാഹനങ്ങളോടൊപ്പം മറ്റു വാഹനങ്ങള്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ തുറന്ന വാഹനങ്ങള്‍ പാടില്ല
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Jeep, District Collector, election, Election-2014, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia