city-gold-ad-for-blogger

ആരോപണ വിധേയനായ ആളെ ബ്രാഞ്ച് സെക്രട്ടറിയാക്കി; പ്രതിഷേധവുമായി അണികള്‍

ചീമേനി: (www.kasargodvartha.com 10.10.2017) ആരോപണ വിധേയനായി യുവജന സംഘടനയില്‍ നിന്നും അച്ചടക്ക നടപടിക്ക് വിധേയനാക്കിയ യുവ നേതാവിനെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാക്കിയതിനെതിരെ അണികള്‍ രംഗത്ത്. കയ്യൂര്‍- ചീമേനി പഞ്ചായത്തിലെ ഒരു ബ്രാഞ്ച് സമ്മേളനത്തിലാണ് ആരോപണ വിധേയനായ യുവ നേതാവിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരെഞ്ഞെടുത്തത്. യുവജന സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നേരത്തേ ഇയാളെ ഒഴിവാക്കിയതായിരുന്നു.

ഭാര്യ പാര്‍ട്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യുവജനാ സംഘടനാ നേതൃത്വത്തില്‍ നിന്നും ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ഇതേ നേതാവിനെ തന്നെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി നിയമിച്ചതാണ് അണികളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായത്. ഇയാളുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ ആകില്ലെന്നാണ് ഒരു വിഭാഗം അണികള്‍ വ്യക്തമാക്കുന്നത്.
ആരോപണ വിധേയനായ ആളെ ബ്രാഞ്ച് സെക്രട്ടറിയാക്കി; പ്രതിഷേധവുമായി അണികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Secretary, Protest, Political party, Elected as Branch secretary after disciplinary action, controversy

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia