വീട്ടുപറമ്പിലെ കിണറില്‍ വീണ എണ്‍പതുകാരി പരിക്കുകളോടെ ആശുപത്രിയില്‍
Jul 6, 2016, 09:52 IST
കാസര്‍കോട്: (www.kasargodvartha.com 06.07.2016) വീട്ടുപറമ്പിലെ കിണറില്‍ വീണ എണ്‍പതുകാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വെള്ളൂര്‍ സ്‌കൂളിന് സമീപത്തെ രാധമ്മയാണ് കിണറില്‍ വീണത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
വീട്ടുപറമ്പിലെ ചെറിയ ആള്‍മറയുള്ള കിണറിലാണ് രാധമ്മ വീണത്. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ നിറയെ വെള്ളമുണ്ടായിരുന്ന കിണറില്‍ രാധമ്മ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് രാധമ്മയെ പുറത്തെടുക്കുകയായിരുന്നു.
ഇതിനിടയില്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചിരുന്നു. ഫയര്‍ഫോഴസ് എത്തുമ്പോഴേക്കും

രാധമ്മയെ പുറത്തെടുത്തു കഴിഞ്ഞിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ രാധമ്മ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Keywords: Kasaragod, Injured, Hospital, Treatment, Well, Water, Neighbour, Wednesday, Fire Force, Head, School.