city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആത്മീയ നിര്‍വൃതിയില്‍ കാസര്‍കോടും കര്‍ണാടകയിലും ചെറിയപെരുന്നാള്‍ ആഘോഷം

കാസര്‍കോട്: (www.kasargodvartha.com 25.06.2017) ആത്മീയ നിര്‍വൃതിയില്‍ കാസര്‍കോട് ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലും ഞായറാഴ്ച പെരുന്നാള്‍ ആഘോഷം. കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാലാണ് ജില്ലയില്‍ പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിച്ചത്.

രാവിലെ പള്ളികളില്‍ പ്രത്യേക പെരുന്നാള്‍ നിസ്‌കാരം നടന്നു. പ്രധാനകേന്ദ്രങ്ങളിലെ പള്ളികളെല്ലാം നിസ്‌കാരത്തിനെത്തിയവരെ കൊണ്ട് നിറഞ്ഞു. നിസ്‌ക്കാരത്തിനുശേഷം വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും മധുരം നല്‍കിയും ആശംസകള്‍ നേര്‍ന്നു.

ആത്മീയ നിര്‍വൃതിയില്‍ കാസര്‍കോടും കര്‍ണാടകയിലും ചെറിയപെരുന്നാള്‍ ആഘോഷം

പെരുന്നാള്‍ സമാധാനപരമായി ആഘോഷിക്കണമെന്നും അച്ചടക്കം പാലിക്കണമെന്നും മഹല്ല് കമ്മിറ്റികള്‍ ഉദ് ബോധിപ്പിച്ചിട്ടുണ്ട്. ഗൃഹസന്ദര്‍ശനം നടത്തിയും മറ്റും പെരുന്നാളിന് സ് നേഹവും സൗഹൃദവും പങ്കുവെക്കുന്ന തിരക്കിലാണ് എല്ലാവരും. കാസര്‍കോട് ജില്ലയിലെ തന്നെ തൃക്കരിപ്പൂര്‍ ഭാഗങ്ങളിലും ബേഡകം- കുറ്റിക്കോല്‍ മലയോര മോഖലകളിലും കേരളത്തിലെ മറ്റു ജില്ലകള്‍ക്കൊപ്പം തിങ്കളാഴ്ചയാണ് പെരുന്നാള്‍.

പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച പൊതുഅവധിയാണ്. റമദാന്‍ മാസത്തില്‍ കാസര്‍കോട്ടെ ചില പ്രദേശങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ പെരുന്നാള്‍ ആഘോഷത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും വിശ്വാസികള്‍ ആത്മസംയമനം പാലിച്ചതിനാല്‍ സമാധാനപരമായ പെരുന്നാള്‍ ആഘോഷത്തിനുള്ള സാഹചര്യമാണ് സംജാതമായത്. 

കാസര്‍കോട്ട് പ്രത്യേക സാഹചര്യത്തില്‍ കനത്ത പോലീസ് സുരക്ഷയുമുണ്ട്. അപ്രതീക്ഷിതമായി ഞായറാഴ്ച പെരുന്നാളായി പ്രഖ്യാപിച്ചതുമൂലം ശനിയാഴ്ച രാത്രി വൈകിയും നഗരത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വസ്്ത്രങ്ങള്‍ വാങ്ങാനും അവശ്യ സാധനങ്ങള്‍ വാങ്ങാനുമായി പുലരുവോളം ജനങ്ങള്‍ കടകളിലേക്ക് എത്തിക്കൊണ്ടിരുന്നു.

ആത്മീയ നിര്‍വൃതിയില്‍ കാസര്‍കോടും കര്‍ണാടകയിലും ചെറിയപെരുന്നാള്‍ ആഘോഷം


Also Read:
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ആഘോഷം

Keywords:  Eid-ul-Fitr celebration Kasaragod surroundings, Kasaragod, Karnataka, news, Celebration, Masjid, Friend, Kuttikol, Bedakam, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia