city-gold-ad-for-blogger

പെരുന്നാള്‍ പെരുമ-കല്ലട്ര മാഹിന്‍ ഹാജി

(www.kasargodvartha.com 28.07.2014) സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പൊന്‍വെട്ടമായി വീണ്ടും ഇതാ ഒരു ഈദുല്‍ ഫിത്വര്‍ കൂടി വന്നെത്തിയിരിക്കുന്നു. മാനവ ഐക്യത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും ഉദാത്തമായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നത് എന്ന്  കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത്  ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

ഈദിന്റെ സന്തോഷങ്ങളും ആഹ്‌ളാദങ്ങളും ജാതി മത ഭേതമന്യേ പങ്കുവെക്കപ്പെടണം. വിശിഷ്യാ സാമുദായിക ധ്രുവീകരണവും സാമൂഹിക ബന്ധങ്ങളില്‍ ശൈഥില്യങ്ങളും സൃഷ്ടിക്കുവാനുള്ള ബോധാപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം പങ്കുവെക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

നാം പെരുന്നാളിന്റെ സന്തോഷത്തില്‍ മുഴുകുമ്പോളും  ജീവിതം തന്നെ നിഷേധിക്കപ്പെട്ട ഗാസയിലെ കുരുന്നുകള്‍ അഭയാര്‍ഥി ക്യാമ്പുകളിലും ജയിലറകളിലുമൊക്കെയായി കഴിയുന്ന നിരപരാധികളായ സഹോദരീ സഹോദരങ്ങളെ കൂടി ഒര്‍ക്കാന്‍ നമുക്ക് കഴിയണം എന്നും കല്ലട്ര മാഹിന്‍  ഹാജി കൂടിച്ചേര്‍ത്തു. എല്ലാ സഹോദരി-സഹോദരന്മാര്‍ക്കും സന്തോഷത്തിന്റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
പെരുന്നാള്‍ പെരുമ-കല്ലട്ര മാഹിന്‍ ഹാജി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords: Eid text Messages, Eid Mubarak Sms quotes, wishes & greeting, Eid compliments-Eid greetings-Kallatra Mahin Haji

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia