city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷനിറവില്‍

കാസര്‍കോട്: (www.kasargodvartha.com 06.07.2016)  നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷനിറവില്‍. ഒരുമാസക്കാലത്തെ വ്രതവിശുദ്ധിയിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായി വിശ്വാസികള്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇതരമതസ്ഥരെ കൂടി ആഘോഷത്തില്‍ പങ്കാളികളാക്കി സാഹോദര്യവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.

ഇസ്ലാമികചര്യകളും മൂല്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ട് തികഞ്ഞ അച്ചടക്കത്തോടെയായിരിക്കണം പെരുന്നാള്‍ ആഘോഷമെന്ന് വിവിധ ജമാഅത്തുകളും മഹല്ല് കമ്മിറ്റികളും വിശ്വാസികളെ ഉല്‍ബോധിപ്പിച്ചിരുന്നു. ഈ നിര്‍ദേശം അക്ഷരം പ്രതി പാലിച്ചുകൊണ്ട് മാതൃകാപരമായ ആഘോഷമാണ് കാസര്‍കോട് ജില്ലയിലുടനീളം പ്രകടമായത്.

പെരുന്നാള്‍ ആഘോഷത്തിന്റെ പേരില്‍ എവിടെയും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പള്ളികളിലെല്ലാം രാവിലെ പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരുന്നു. മുസ്ലിം കുടുംബങ്ങള്‍ ഗൃഹസന്ദര്‍ശനം നടത്തിയും ആഘോഷങ്ങളില്‍ പരസ്പരം പങ്കുചേര്‍ന്നും സൗഹൃദം പങ്കുവെച്ചു. നഗരങ്ങളിലെല്ലാം ബുധനാഴ്ച തിരക്ക് നന്നേ കുറവാണ്. വാഹന ഗതാഗതവും കുറഞ്ഞിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൗക്കിയിലെ നുസ്രത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരും പെരുന്നാളോഘോഷം സംഘടിപ്പിച്ചു. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സൗഹൃദം കാത്തുസൂക്ഷിക്കുക എന്ന സന്ദേശമാണ് ക്ലബ് പ്രവര്‍ത്തകര്‍ പ്രധാനമായും എടുത്തുപറഞ്ഞത്.

പെരുന്നാള്‍ ദിനത്തില്‍ 50 ഓളം വിവിധ ക്ലബ് പ്രര്‍ത്തകരും നുസ്രത്ത് യു എ ഇ ഭാരവാഹികളും ഒരേനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പെരുന്നാള്‍ നമസ്‌ക്കാരത്തിനുശേഷം ചൗക്കിയില്‍ ഒത്തുകൂടി പരസ്പരം ആലിംഗനം ചെയ്തും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ആഘോഷത്തിനു മാറ്റുകൂട്ടി.

ക്ലബ് പ്രസിഡന്റ് സത്താര്‍ കല്ലങ്കൈയുടെ സാന്നിധ്യത്തില്‍ സെക്രട്ടറി കരീം ചൗക്കി, ട്രഷറര്‍ താജുദ്ദീന്‍ തോട്ടത്തില്‍, ദാമോദരന്‍,നിസാഫി, റഫീഖ് കല്‍പന, സത്താര്‍ ചൗക്കി, കീം, നാസി, ബീരാന്‍, അസ്‌കര്‍, അഫ്‌നാന്‍, സിനാന്‍, ബിലാല്‍, നുസ്രത്ത്, യു എ ഇ കമ്മിറ്റി ഭാരവാഹികളായ ഫാറൂഖ് എ കെ , ഷുക്കൂര്‍ മുക്രി, മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പില്‍, മഹ്മൂദ് കുളങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷനിറവില്‍


ഷാര്‍ജ റോളയില്‍ നിന്നുള്ള  പെരുന്നാളാഘോഷ ചിത്രങ്ങള്‍
Pics: Harris Kammadath
നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷനിറവില്‍

നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷനിറവില്‍

നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷനിറവില്‍

നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷനിറവില്‍

നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷനിറവില്‍

Keywords: Kasaragod, Eid, Celebration, Masjid, Prayer Meet, Islam, Families, Visit, Transport, Kanhangad, Police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia