city-gold-ad-for-blogger

നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷ നിറവില്‍

കാസര്‍കോട്: (www.kasargodvartha.com 29.07.2014) 30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം സമാഗതമായ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്്ച നാടെങ്ങും ആഹ്‌ളാദ പൂര്‍വ്വം ആഘോഷിക്കുകയാണ്. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ മനസും ശരീരവും പാകപ്പെടുത്തിയ വിശ്വാസികള്‍ തിങ്കളാഴ്ച 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍
ആഘോഷിക്കുന്നത്.

പെരുന്നാളിന്റെ വരവറിയിച്ച് തിങ്കളാഴ്ച സന്ധ്യ മുതല്‍ പള്ളികളില്‍ നിന്ന്് തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഫിത്വര്‍ സക്കാത്ത് നല്‍കുന്നതിലും വിശ്വാസികള്‍ ജാഗരൂകരായി. വ്രതാനുഷ്ഠാനത്തില്‍ സംഭവിച്ചുപോയ ന്യൂനത പരിഹരിക്കാനും കൂടിയുള്ളതായിരുന്നു ഫിത്വര്‍ സക്കാത്ത് നല്‍കുന്നതിലൂടെ വിശ്വാസികള്‍ കൈവരിച്ചത്.

ചൊവ്വാഴ്ച രാവിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് വന്‍ തിരക്കായിരുന്നു. രാവിലെ മുതല്‍ തന്നെ പുത്തനുടുപ്പുമണിഞ്ഞും സുഗന്ധം പൂശിയും കുട്ടികളും മുതിര്‍ന്നവരും പള്ളികളിലേക്ക് ഒഴുകി. വിവിധ ഈദു ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞ ശേഷം പരസ്പരം സലാം പറഞ്ഞ് സ്‌നേഹോഷ്മളമായ ആലിംഗനത്തില്‍ മുഴുകിയും വിശ്വാസികള്‍ സൗഹൃദം പങ്കുവെച്ചു.

ഉച്ചയ്ക്ക് ബിരിയാണി, നെയ്‌ച്ചോര്‍ തുടങ്ങിയ വിഭവ സമൃദമായ ഭക്ഷണവും കഴിച്ച് കുടുംബ വീടുകളും അയല്‍ വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തും.

തെളിഞ്ഞ കാലാവസ്ഥ ആഘോഷത്തിന് പൊലിമ പകര്‍ന്നു. ഇസ്രായേലിന്റെ അക്രമത്തിനിരയായ ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പലയിടത്തും ആഘോഷങ്ങള്‍ വെട്ടിച്ചുരിക്കിയിരുന്നു.     ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും പള്ളികളില്‍ നടന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Eid, Kerala, Eid celebration, Muslims, Food, Preparations, Masjid. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia