city-gold-ad-for-blogger
Aster MIMS 10/10/2023

വീടുകളിലെ പ്രാര്‍ത്ഥനകളിലലിഞ്ഞ് വിശ്വാസികള്‍; വേറിട്ട ചെറിയ പെരുന്നാള്‍ ഇതാദ്യം; ആശംസകള്‍ സമൂഹമാധ്യമങ്ങള്‍ വഴി

കാസര്‍കോട്: (www.kasargodvartha.com 24.05.2020) ചെറിയ പെരുന്നാളില്‍ വീടുകളിലെ പ്രാര്‍ത്ഥനകളിലലിഞ്ഞ് വിശ്വാസികള്‍. വേറിട്ട ചെറിയ പെരുന്നാള്‍ ജീവിതത്തില്‍ ഇതാദ്യമാണ്. കോവിഡ് പ്രതിസന്ധിയില്‍ പതിവ് ആഘോഷപ്പെരുമകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി വീട്ടിനുള്ളിലെ കുടുംബാംഗങ്ങള്‍ മാത്രമുള്ള പെരുന്നാളാണ് ഇത്തവണ എല്ലാവര്‍ക്കും. വിശ്വാസികളെക്കൊണ്ട് നിറയാറുള്ള പള്ളികളില്‍ ഇമാമുമാര്‍ തനിച്ച് നമസ്‌ക്കാരം നടത്തി. പ്രാര്‍ഥന വീടുകള്‍ക്ക് ഉള്ളിലൊതുക്കാന്‍ പള്ളികമ്മറ്റികളും മതപണ്ഡിതരും സംഘടനകളും നടത്തിയ ആഹ്വാനം എല്ലാവരും ശിരസാവഹിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് പള്ളികളിലും ഈദ് ഗാഹുകളിലും നിസ്‌കാരങ്ങള്‍ ഒഴിവാക്കിയത്.

മഹാമാരിയെ തുരത്താന്‍ വിശ്വാസികള്‍ കാണിക്കുന്ന നന്മ എന്നും ഓര്‍മിക്കപ്പെടുമെന്ന് മത നേതാക്കൾ വ്യക്തമാക്കി. ഇത്തവണത്തെ പെരുന്നാള്‍ ആഘോഷം ആശ്വസിപ്പിക്കലിന്റെയും പ്രാര്‍ത്ഥനയുടെതുമായിരുന്നു. രാവിലെ കുളിച്ച് പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് വീടുകളിലെ പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം ഫോണില്‍ വിളിച്ചും സന്ദേശങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളില്‍ കൂടിയും സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും ആശംസകള്‍ നേര്‍ന്നു. കോവിഡ് കാലമാണെങ്കിലും വിഭവസമൃദ്ധമായ ഭക്ഷണം എല്ലാ വീടുകളിലും ഒരുക്കിയിരുന്നു.

ഈദുല്‍ ഫിത്വർ പ്രമാണിച്ച് ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടലില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരിപ്പുകടകള്‍ എന്നിവ വൈകുന്നേരം ഏഴുമണിവരെ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുമതിയുണ്ട്. സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ കര്‍ശനമാക്കിയിരുന്നു. എന്നാൽ ഈ ഇളവുകളൊന്നും ആവശ്യമില്ലെന്ന തരത്തിലായിരുന്നു മിക്കവരും പ്രതികരിച്ചത്, ഇത്തവണത്തെ പെരുന്നാൾ ആഘോഷം സമൂഹ മാധ്യമങ്ങളിൽ ഒതുക്കി എന്ന് തന്നെ പറയാം.

വീടുകളിലെ പ്രാര്‍ത്ഥനകളിലലിഞ്ഞ് വിശ്വാസികള്‍; വേറിട്ട ചെറിയ പെരുന്നാള്‍ ഇതാദ്യം; ആശംസകള്‍ സമൂഹമാധ്യമങ്ങള്‍ വഴി


Keywords: kasaragod, news, Kerala, Eid, Eid-al-Fitr-2020, Eid al fitr celebration

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL