നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം
Sep 24, 2015, 12:24 IST
കാസര്‍കോട്: (www.kasaragodvartha.com 24.09.2015) ത്യാഗസ്മരണകളുമായി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെത്തന്നെ പുതു വസ്രത്രങ്ങളണിഞ്ഞും അത്തര്‍പൂശിയും കുട്ടികളും പുരുഷന്‍മാരും അടുത്തുള്ള പള്ളികളില്‍ പോയി ഈദ് നിസ്‌ക്കാരം നിര്‍വഹിച്ചു. പരസ്പരം ആശംസകള്‍ പങ്കുവെച്ചും ആശ്ലേഷിച്ചും ബലിപെരുന്നാളിന്റെ മഹത്വം വിളിച്ചോതി. ചിലയിടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗകര്യമൊരുക്കി പെരുന്നാള്‍ നിസ്‌ക്കാരത്തിന് ഈദ് ഗാഹും സംഘടിപ്പിച്ചിരുന്നു.
ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയും പെരുന്നാളിന് പ്രത്യേകമായ പലഹാരങ്ങളുണ്ടാക്കിയും അതിഥികളെയും ബന്ധുക്കളെയും സ്വീകരിച്ചുമാണ് കുടുംബങ്ങള്‍ വീടുകളില്‍പെരുന്നാള്‍ ആഘോഷിക്കുന്നത്. സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയും ലോകസമാധാനത്തിനുവേണ്ടിയും പെരുന്നാള്‍ നിസ്‌ക്കാരവേളയില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
മാലിക് ദിനാര്‍ വലിയ ജുമാ മസ്ജിദില്‍ അബ്ദുല്‍ മജീദ് ബാഖവി, ടൗണ്‍ ഹസനത്തുല്‍ ജാരിയ മസ്ജിദില്‍ അത്തീഖ് റഹ്മാന്‍ ഫൈസിയും, ടൗണ്‍ സു്‌നനീസെന്റര്‍ മസ്ജിദില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറയും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കാസര്‍കോട് സെല്‍ഫി സെന്റര്‍ ജുമാ മസ്ജിദ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈദ് ഗാഹിലെ നിസ്‌ക്കാരത്തിന് ഹനീഫ് മൗലവി നേതൃത്വം നല്‍കി.
ഹൈ ലൈന്‍ പ്ലാസയ്ക്ക് സമീപം നടന്ന ഈദ് ഗാഹില്‍ അബ്ദുല്‍ ഖാദര്‍ സലഫി ഖുതുബയ്ക്ക് നേതൃത്വം നല്‍കി. പുത്തിഗെ മുഹിമാത്തില്‍ നടന്ന പെരുന്നാള്‍ നിസ്‌ക്കാരത്തിന് ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി തങ്ങള്‍ കൊയിലാണ്ടിയും വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയും നേതൃത്വം നല്‍കി. മിക്കസ്ഥലങ്ങളിലും ഒറ്റയായും കൂട്ടമായും ബലി ചടങ്ങുകളും സംഘടിപ്പിച്ചുവരുന്നു. പെരുന്നാള്‍ദിനത്തിലും തുടര്‍ന്നുള്ള മൂന്നുദിവസങ്ങളിലുമാണ് മൃഗബലി നടത്തുക.
Also Read:
ത്യാഗസ്മരണകളുണര്‍ത്തി ബലിപെരുന്നാള്‍ ആഘോഷിക്കുന്നു
Keywords: Eid Al- Adha Celebrations,Eid_Ul_Hajj, Kasaragod, Malik deenar, Prayer meet,