ബലിപെരുന്നാള്‍ ആഘോഷത്തിന് നാടൊരുങ്ങി
Oct 25, 2012, 16:23 IST
![]() |
മൈലാഞ്ചി ചോപ്പണിഞ്ഞ് ... പെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായിതളങ്കര പള്ളിക്കാലിലെ മുഹമ്മദിന്റെ വീട്ടില്‍ മൈലാഞ്ചി അണിയുന്ന കുട്ടികള്‍ |
പെരുന്നാളിന് അണിയാന്‍ വസ്ത്രവും ചെരുപ്പും മൈലാഞ്ചിയും വാങ്ങാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിറഞ്ഞ സാന്നിദ്ധ്യമാണ് കടകളിലും വഴിയോരങ്ങളിലും ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കടകള്‍ രാത്രി ഏറെ വൈകുംവരെ പ്രവര്‍ത്തിച്ചു. വവഴിവാണിഭവും പൊടിപൊടിച്ചു. ചാറ്റല്‍മഴയും ചുട്ടുപൊള്ളുന്ന വെയിലും കൂസാതെയാണ് തെരുവുകച്ചവടം നടക്കുന്നത്.
![]() |
തകൃതിയായ ഒരുക്കം.... പെരുന്നാള്‍ തലേന്ന് കാസര്‍കോട് നഗരത്തില്‍ സജീവമായ തെരുവ് കച്ചവടം |
ഈ വസ്തുത മനസ്സിലാക്കി മറ്റുവ്യാപാരികളും ഇളവ് പ്രഖ്യാപിച്ച് ആളുകളെ ആകര്‍ഷിക്കുകയാണ്. 50 ശതമാനം വരെ ഇളവ് പ്രദര്‍ശിപ്പിച്ചാണ് കടകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. പഴങ്ങളും യഥേഷ്ടം കടകളില്‍ വില്‍പനക്കെത്തിയിട്ടുണ്ട്. വാഹനത്തിരക്കുമൂലം നഗരം വീര്‍പുമുട്ടുന്ന സ്ഥിതിയാണ് രണ്ട് ദിവസമായി ദൃശ്യമാകുന്നത്. ഗതാഗത നിയന്ത്രണത്തിന് പോലീസ് രംഗത്തുണ്ട്. പലപ്പോഴും മിനുട്ടുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
കോഴി-ഇറച്ചി കടകളില്‍ നല്ല തിരക്കാണ് കാണുന്നത്. പള്ളികളും മുസ്ലിം ഭവനങ്ങളും പ്രാര്‍ത്ഥനകളാല്‍ മുഖരിതമാണ്. പെരുന്നാള്‍ ദിവസം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ ഈദ് നിസ്‌ക്കാരം നടക്കും.
Photo: Zubair Pallickal
Keywords: Eid, Kasaragod, Celebration, Business, Rush, Muslim, Dress, Police
Keywords: Eid, Kasaragod, Celebration, Business, Rush, Muslim, Dress, Police