'ജില്ലയിലെ പിന്നാക്കാവസ്ഥ മാറ്റുന്നതിന് സര്‍ക്കാറില്‍ നിന്ന് ക്രിയാത്മക നടപടികളുണ്ടാകും'
Jul 9, 2012, 18:20 IST
![]() |
എസ് എസ് എഫ് സഅദിയ്യയില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമി പ്രീ കോച്ചിംഗ് സെന്റര്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു |
ജില്ലയുടെ വികസന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിച്ച പ്രഭാകരന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് വരുന്ന മുറക്ക് സര്‍ക്കാര്‍ പരിഹാര ക്രിയകള്‍ ചെയ്യും. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കില്ല.
സഅദിയ്യില്‍ തുടങ്ങുന്ന സിവില്‍ സര്‍വീസ് അക്കാദമി ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റാന്‍ ചെറിയ നിലയിലെങ്കിലും സഹായകമാവും. ഇത്തരത്തിലുളള സര്‍ക്കാര്‍ സ്ഥാപനങ്ങളും ജില്ലയില്‍ ഉണ്ടാവണം. സഅദിയ്യയുടെയും അതിന്റെ സാരഥി എം എ ഉസ്താദിന്റയും വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ സമൂഹം മാതൃകയാക്കേണ്ടതാണ്. കാന്തപുരമടക്കമുള്ള നേതാക്കളുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്.
മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയില്‍ എസ് എസ് എഫും മറ്റു സുന്നി സംഘടനകളും അഭിമാനകരമായ പ്രവര്‍ത്തനാണാണ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എല്ലാ പ്രോത്സാഹനവും ഉണ്ടാകുമെന്ന് ചെന്നിത്തല ഉറപ്പ് നല്‍കി.
സഅദിയ്യ ജനറല്‍ മാനേജര്‍ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പി ഗംഗാധരന്‍ നായര്‍, കെ വെളുത്തമ്പു, പി എ അശ്‌റഫലി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മാഹിന്‍ ഹാജി കല്ലട്ര, അബ്ദുല്ല ഹുസൈന്‍ കടവത്ത്, കെ നീലകണ്ഠന്‍, പി കെ ഫൈസല്‍, സി ബി ഹനീഫ, അബ്ദുല്‍ കരീം സഅദി രണ്ടത്താണി, മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി, ഹമീദ് മൗലവി ആലംപാടി, സിദ്ദീഖ് സിദ്ദീഖി, പാറപ്പള്ളി അബ്ദുല്‍ ഖാദര്‍ ഹാജി, കെ കെ അബ്ബാസ് ഹാജി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും അശ്‌റഫ് അശ്‌റഫി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Ramesh Chennithala, Deli, Sa-adiya.