തുടര്‍വിദ്യാഭ്യാസ കലോത്സവം ശനിയാഴ്ച ആരംഭിക്കും
Jun 29, 2012, 16:35 IST
കാസര്‍കോട്: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം ഇന്നും നാളെയും (ജൂണ്‍ 30, ജൂലൈ ഒന്ന്) കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലും, അനുബന്ധവേദികളിലും സംഘടിപ്പിക്കും. ഇന്ന് രാവിലെ 9.30ന് കലോത്സവം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് മുനിസിപ്പല്‍തല കലോത്സവങ്ങളില്‍ ഒന്നാം സമ്മാനം നേടിയവരെയാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത്. പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കും കന്നട വിഭാഗക്കാര്‍ക്കും പ്രത്യേക മത്സരങ്ങള്‍ നടത്തുന്നതാണ്. സമാപന സമ്മേളനം ജൂലൈ ഒന്നിന് 3.30ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

നഗരസഭാദ്ധ്യക്ഷ ഹസീന താജുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ്.കുര്യാക്കോസ് സമ്മാനദാനം നിര്‍വ്വഹിക്കും. അന്ന് രാവിലെ 11.30ന് ഗാന്ധിപീസ് ബസ് യാത്രയ്ക്ക് കലോത്സവവേദിയില്‍ സ്വീകരണം നല്‍കുന്നതാണ്.
Keywords: Education kalolsavam, Kasaragod, Kanhangad