city-gold-ad-for-blogger

പ്രസ് ക്ലബും ചേമ്പര്‍ ഓഫ് കൊമേഴ്‌സും ചേര്‍ന്നൊരുക്കുന്ന ജില്ലാ വിദ്യാഭ്യാസ വികസന സെമിനാര്‍ മെയ് 2 ന്

കാസര്‍കോട്: (www.kasargodvartha.com 27/04/2015) ജില്ലയുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനുള്ള രൂപ രേഖ തയ്യാറാക്കാന്‍ മെയ് രണ്ടിന് ജില്ലാതല സെമിനാര്‍ നടത്തും. കാസര്‍കോട് പ്രസ്‌ക്ലബും ചേമ്പര്‍ ഓഫ് കൊമേഴ്‌സും ജില്ലാവിദ്യാഭ്യാസ വികസന സമിതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാര്‍ പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 ന് സെമിനാര്‍ ആരംഭിക്കും. എംഎല്‍എമാരായ കെ. കുഞ്ഞിരാമന്‍, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍(ഉദുമ), എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുള്‍ റസാഖ് എന്നിവരും ജില്ലയിലെ രാഷ്ട്രീയ നേതാക്കളും ജില്ലാകലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും സെമിനാറില്‍ പങ്കെടുക്കും.

ജില്ലയുടെ വിദ്യാഭ്യാസ വികസനത്തെക്കുറിച്ച് തയ്യാറാക്കിയ കരട് രേഖ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. അബ്ദുല്‍ ഖാദര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുശീല്‍ ആരോണിന് നല്‍കി പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും  വിദ്യാര്‍ഥികളും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുക്കും. രാവിലെ ഒമ്പതു മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

കരട് രേഖക്ക് പുറമെ ജില്ലയുടെ വിദ്യാഭ്യാസ വികസനത്തിന് ഉതകുന്നതരത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിക്കും. പ്രൊഫ. കെ പി ജയരാജന്‍, ഡോ. വി പി രാഘവന്‍, ഡോ. സി ബാലന്‍, ഡോ. എ അശോകന്‍, പ്രൊഫ. വി ഗോപിനാഥ്,  സി എല്‍ ഹമീദ് എന്നിവര്‍ വിവിധ രേഖകള്‍ അവതരിപ്പിക്കും. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളും പരിഗണിച്ചായിരിക്കും അന്തിമ രൂപരേഖ തയ്യാറാക്കുക.
പ്രസ് ക്ലബും ചേമ്പര്‍ ഓഫ് കൊമേഴ്‌സും ചേര്‍ന്നൊരുക്കുന്ന ജില്ലാ വിദ്യാഭ്യാസ വികസന സെമിനാര്‍ മെയ് 2 ന്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia