വിദ്യാഭ്യാസ വികസന രേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഒത്തു ചേരുന്നു
Apr 6, 2015, 10:06 IST
കാസര്‍കോട്: (www.kasargodvartha.com 06/04/2015) ജില്ലയുടെ വിദ്യാഭ്യാസ വികസനത്തിന്റെ രൂപ രേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരും ജന പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും ഒത്തു ചേരുന്നു. കാസര്‍കോട് പ്രസ്‌ക്ലബും ചേമ്പര്‍ ഓഫ് കൊമേഴ്‌സും ജില്ലാ വിദ്യാഭ്യാസ വികസന വേദിയും ചേര്‍ന്നാണ് 17 ന് വിദ്യാഭ്യാസ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നത്.
രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന സെമിനാര്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഗവ. മെഡിക്കല്‍ കോളജുള്‍പെടെയുള്ള പ്രൊഫഷണല്‍ കോളജുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍, കോളജ് വിദ്യാഭ്യാസത്തിന്റെ ആധുനിക വല്‍ക്കരണവും പശ്ചാത്തല വികസനവും, കേന്ദ്ര സര്‍വകലാശാലയുടെ വികസനം, വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകള്‍ക്കുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിദ്യാഭ്യാസ വികസന വേദി തയ്യാറാക്കിയ കരട് രൂപ രേഖയും സെമിനാറില്‍ അവതരിപ്പിക്കും.
ജില്ലയിലെ എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും കേന്ദ്ര, കണ്ണൂര്‍ സര്‍വകലശാലയുടെ വൈസ്ചാന്‍സലര്‍മാരും പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണന്‍മാരും സെമിനാറില്‍ സംബന്ധിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യണം. ഫോണ്‍: 04994 230147, 9446652961.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Seminar, Kasaragod, Press Club, Programme, Inauguration, Education.

Advertisement: