city-gold-ad-for-blogger

സംസ്ഥാനത്ത് വീണ്ടും ഇഡിയുടെ വ്യാപക റെയ്ഡ്; ഫെമ ചട്ടലംഘനത്തിൽ കാസർകോട് ഉള്‍പ്പെടെ 10 ഇടങ്ങളിൽ പരിശോധന

ED conducts raids at 10 locations across 5 Kerala districts including Kasaragod over FEMA violations and hawala
Photo Credit: Website/ Enforcement Directorate

● കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്
● കാസർകോട്ട് തളങ്കര ബാങ്കോടുള്ള അഹ് മദ് സമീർ, ചെമ്പിരിക്കയിലെ ശാഫി എന്നിവരുടെ വീടുകളിലുമാണ്  പരിശോധന
● കണ്ണൂരിൽ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വീട്ടിലും കോഴിക്കോട്ട് എം കെ മുഹമ്മദ് ജൗഹറിന്‍റെ വീട്ടിലും പരിശോധന

കാസർകോട്: (KasargodVartha) വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സംസ്ഥാനത്തെ 10 ഇടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.

കാസർകോട്ട് 2 ഇടങ്ങളിൽ പരിശോധന

കാസർകോട് ജില്ലയിൽ രണ്ട് ഇടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. തളങ്കര ബാങ്കോടുള്ള അഹ് മദ് സമീറിന്‍റെ സൈനബ മൻസിൽ, ചെമ്പിരിക്കയിലെ ശാഫിയുടെ ചാപ്പ ഹൗസില്‍ എന്നിവിടങ്ങളിലുമാണ്  ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

മറ്റ് ജില്ലകളിലെ പരിശോധനാ കേന്ദ്രങ്ങൾ

കണ്ണൂർ മുഹമ്മദ് വലീദ് പാലപ്പെട്ടി, കോഴിക്കോട് എം കെ മുഹമ്മദ് ജൗഹർ, കൊയിലാണ്ടി നൗശാദ് വളപ്പില്‍ എന്നിവരുടെ ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുകയാണ്.

മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആശിഖ്, താനൂർ (താനാളൂർ) കെ പുരത്തുള്ള യൂനസ്', പാലക്കാട് കുമരനല്ലൂരിലുള്ള അബ്ദുൽ റൗഫ് എന്നിവരുടെ വീടുകളിലും ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.

രേഖകളും ഡിജിറ്റൽ തെളിവുകളും തേടി

അനധികൃത പണമിടപാടുകളും സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് ഇഡിയുടെ പരിശോധന. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിശോധനകൾ പൂർത്തിയായ ശേഷമേ പിടിച്ചെടുത്ത രേഖകളുടെയും പണത്തിൻ്റെയും ഔദ്യോഗിക വിവരങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പുറത്തുവിടുകയുള്ളൂ.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Enforcement Directorate conducts widespread raids at 10 locations across five Kerala districts, including Kasaragod, in connection with FEMA violations, hawala, and gold smuggling.

#EDRaidKerala #KasaragodNews #FEMAViolation #HawalaCase #GoldSmuggling #KeralaNews #MalayalamNews #EnforcementDirectorate #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Jessi John
Jessi John

450 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia