സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസിന് തുടക്കം
Apr 10, 2012, 15:55 IST

കാസര്‍കോട്: രാജ്യത്ത് ആദ്യമായി നടത്തുന്ന സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന് ജില്ലയില്‍ തുടക്കമായി. പി.കരുണാകരന്‍ എം.പിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. പള്ളിക്കരയിലെ എം.പിയുടെ വസതിയിലെത്തിയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത്. എ.ഡി.എം എച്ച്.ദിനേശന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ വി.ഗൌരി, ജില്ലാ എസ്.ഇ.സി.സി ഓഫീസര്‍ ടി.തുളസീധരന്‍, എ.ഡി.സി കെ.എന്‍.രാമകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ജില്ലയിലെ നാല് ബ്ളോക്കുകളിലും മൂന്ന് നഗരസഭകളിലും സെന്‍സസിന് തുടക്കം കുറിച്ചു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ പരപ്പ, കാറഡുക്ക ബ്ളോക്കുകളില്‍ ഇന്ന് സെന്‍സസ് തുടങ്ങാനായില്ല. ഒരു എന്യൂമറേറ്ററും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററും വീടുകളില്‍ എത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. രാജ്യത്തെ ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനായുള്ള സര്‍വ്വേ, ജനസംഖ്യാ സെന്‍സസിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പ്രകാരം തന്നെയാണ് നടത്തുക. സര്‍ക്കാര്‍ ജീവനക്കാരേയും അധ്യാപകരേയുമാണ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.
Keywords: Economic and cast census, Kasaragod