സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം മെയ് 3ന് കാസര്‍കോട്ട്
Apr 30, 2015, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 30/04/2015) ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ 10-ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് മൂന്നിന് കാസര്‍കോട്ട് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.
വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള സ്പീഡ് വെ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞിയും ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും അറിയിച്ചു.

Keywords : Kasaragod, Kerala, Remembrance, INL, District, Committee, Ebrahim Sulaiman Sait.