ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകം; പൊറുതിമുട്ടി ജനങ്ങള്‍
Aug 22, 2013, 17:52 IST
കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം വ്യാപകമായി. വാഴ, തെങ്ങ് തുടങ്ങിയ കൃഷികള്‍ക്ക് നാശംവരുത്തുന്ന ഒച്ചുകള്‍ വീട്ടിനകത്തുവരെ കടന്ന് പ്രയാസമുണ്ടാക്കുന്നു. ബദിയടുക്ക ടൗണിലും പരിസരങ്ങളിലും ഇവയുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്.
ഒച്ചുകള്‍ രോഗം പരത്തുമെന്ന് ജനങ്ങള്‍ ഭയക്കുന്നു. കാഴ്ചയില്‍ അറപ്പുണ്ടാക്കുന്ന ഈ ജീവികള്‍ ദേഹത്ത് തൊട്ടാല്‍ പശപോലെയുള്ള ദ്രാവകം ഒട്ടിപ്പിടിക്കുന്നു. നനവുള്ള പ്രദേശങ്ങളിലും മലയോരത്തുമാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.
ചെടികളുടെ തളിരിലകളാണ് പ്രധാന ഭക്ഷണം. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി. കാസര്‍കോട് മണ്ഡലംകമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ ഓഫീസര്‍, കൃഷിവകുപ്പ്, ബദിയടുക്ക പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പി.ഡി.പി. നേതാവ് ഹമീദ് കെടഞ്ചി ആരോപിച്ചു. അധികൃതര്‍ നിസംഗത തുടരുകയാണെങ്കില്‍ ഗ്രാമവാസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Also read:
65 ഉം കടന്ന് രൂപ
Keywords: Kasaragod, PDP, Achatina fulica, Coconut tree, Banana, Complaint, Hameed Kedinja, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.