എന്‍ഡോസള്‍ഫാന്‍: പെരിയയില്‍ ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കും
Sep 22, 2014, 13:45 IST
പെരിയ: (www.kasargodvartha.com 22.09.2014) എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്കുള്ള ചികിത്സയുടെ ഭാഗമായി പെരിയയില്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ അനുവദിച്ചതായി എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ സെല്‍ പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍ അറിയിച്ചു.
യോഗത്തില്‍ കൃഷി മന്ത്രി കെ.പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നേരത്തെ രോഗ നിര്‍ണയം നടത്തുക, രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളോടെ ഒരു ജില്ലാ സ്‌പെഷ്യല്‍ കേന്ദ്രമായി സെന്റര്‍ പ്രവര്‍ത്തിക്കും.
ആരോഗ്യകിരണം പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന സെന്ററിന് ആറുകോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും. ജില്ലാ കേന്ദ്രത്തിലോ, ദേശീയപാതയോരത്തോ സെന്റര്‍ സ്ഥാപിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുളളത്. പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്താണ് സെന്റര്‍ സ്ഥാപിക്കുക. പ്രസ്തുത കേന്ദ്രത്തില്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും അംഗപരിമിതര്‍ക്കും ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ റീഹാബിലിറ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സംസ്ഥാന ഹൗസിങ്ങ് ബോര്‍ഡിന് കെട്ടിട നിര്‍മ്മാണ ചുമതല നല്‍കാനാണ് തീരുമാനിച്ചിട്ടുളളത്.
യോഗത്തില്‍ കൃഷി മന്ത്രി കെ.പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നേരത്തെ രോഗ നിര്‍ണയം നടത്തുക, രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളോടെ ഒരു ജില്ലാ സ്‌പെഷ്യല്‍ കേന്ദ്രമായി സെന്റര്‍ പ്രവര്‍ത്തിക്കും.

Keywords : Kasaragod, Endosulfan, Periya, Victims.