city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ അനുമതി ഇ പരിഹാരം അപേക്ഷ അക്ഷയയിലൂടെ

കാസര്‍കോട്: (www.kasargodvartha.com 08.04.2016) നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരാതികള്‍ സമര്‍പ്പിക്കുന്നതിനും അനുമതിക്കായി അപേക്ഷിക്കുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഇ അനുമതി ഇ പരിഹാരം വെബ് പോര്‍ട്ടലുകളില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ നല്‍കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധ രേഖകളുടെ മാതൃകയും അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.

ഇ അനുമതി ഇ പരിഹാരം അപേക്ഷ അക്ഷയയിലൂടെ
ഇ പരിഹാരത്തിലൂടെ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഇ പരിഹാരത്തില്‍ അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്. മൊബൈലില്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി വെരിഫിക്കേഷന് ശേഷം മാത്രമേ ഇ പരിഹാരം അപേക്ഷ പൂരിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. 10 രൂപയാണ് അപേക്ഷ ഫീസ്. പ്രിന്റിങിനും സ്‌കാനിങ്ങിനും നിലവിലുള്ള സര്‍ക്കാര്‍ നിരക്കുകള്‍ ഈടാക്കുന്നതാണെന്നും പ്രസ്തുത സേവനങ്ങള്‍ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാക്കിയുട്ടെണ്ടെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.



Keywords : Kasaragod, Complaint, Akshayakendra, Application, Online-registration.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia