എ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ തുടങ്ങി
Mar 31, 2012, 02:25 IST
തൃക്കരിപ്പൂര്‍: നടക്കാവ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് മൈതാനിയില്‍ കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ലീഗ് എ ഡിവിഷന്‍ ഫുട്‌ബോള്‍ തുടങ്ങി. ഉദ്ഘാടന മത്സരത്തില്‍- ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ന്യൂ വൈറ്റ് സ്റ്റാര്‍ ക്ലബ്ബ് വലിയപറമ്പിനെ പരാജയപ്പെടുത്തി വാക്‌സ് വടക്കുമ്പാട് ക്ലബ്ബ് വിജയിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എ.ജി.സി. ബഷീര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി. ശ്യാമളാ അധ്യക്ഷത വഹിച്ചു. ദാവൂദ് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Football, League