city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനമനസുകളിലാണ് കോടതികളും ന്യായാധിപരും വാഴേണ്ടതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 06.10.2018) ജനമനസുകളിലാണ് കോടതികളും ന്യായാധിപരും നിയമജ്ഞരും വാഴേണ്ടതെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എന്നാല്‍ മാത്രമേ നീതിയോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയൂ. കോടതികള്‍ പുറപ്പെടുവിക്കുന്ന ഭരണാഘടനാപരവും ജനാധിപത്യപരവുമായ വിധികള്‍ക്കെതിരെ ചാനലുകളിലും തെരുവിലും വര്‍ഗീയതയുടെ വിഷംവമിക്കുന്ന കോലാഹലങ്ങള്‍ നടത്തുന്നത് ജനകീയതയുടെ രാഷ്ട്രീയമല്ലെന്നും അത് അപകടകരമായ ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
ജനമനസുകളിലാണ് കോടതികളും ന്യായാധിപരും വാഴേണ്ടതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് വിപ്ലവകരമായ പലവിധികളും സുപ്രീംകോടതി പുറപ്പെടുവിക്കുകയുണ്ടായി. നീതിയും നിയമവും ജനാധിപത്യപരമായി സമ്മേളിച്ച മുഹൂര്‍ത്തമായിരുന്നു അത്. തെറ്റുകള്‍ മൂടിവയ്ക്കപ്പെടരുത്. ജനാധിപത്യ സംരക്ഷണത്തിനായി പ്രതിസന്ധിഘട്ടത്തില്‍ ജനം  ഉറ്റുനോക്കുന്നത് കോടതികളെയാണ്. ഉയര്‍ന്ന ജനാധിപത്യ സാക്ഷരതയുള്ള കേരളത്തില്‍ കോടതികള്‍ക്ക് നിഘണ്ടുവിന്റെ സ്ഥാനമാനുള്ളത്. മറ്റു പുസ്തകങ്ങള്‍ പോലെയല്ല അത്. നിഘണ്ടുവില്‍ തെറ്റുകളുണ്ടാകുവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കോടതികള്‍ക്ക് ലഭിക്കുന്ന അംഗീകാരരവും ആദരവും ഒരു സര്‍ക്കാരും ചാര്‍ത്തിക്കൊടുത്തതല്ല. മറിച്ച് പതിറ്റാണ്ടുകളുടെ ശ്രമകരമായ നീതിന്യായ നിര്‍വഹണത്തിന് ലഭിക്കുന്ന പ്രതിഫലമാണ് അതെന്നും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  E. Chandrashekharan, Kasaragod, News, E Chandrasekharan on court

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia