പ്രമാദമായ കുഡ്‌ലു ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ പിടികൂടിയ ഡിവൈഎസ്പിയെ അവഗണിച്ചുവെന്ന് ഡിജിപിക്ക് ജില്ലാ പോലീസ് ചീഫിന്റെ കത്ത്
Jan 27, 2018, 16:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.01.2018) പ്രമാദമായ കുഡ്‌ലു ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ പിടികൂടിയ ഡിവൈഎസ്പിയെ അവഗണിച്ചുവെന്ന് ഡിജിപിക്ക് ജില്ലാ പോലീസ് ചീഫിന്റെ കത്ത്. കുഡ്‌ലു ബാങ്ക് കവര്‍ച്ചാകേസില്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുകയും പ്രതികളെ പിടിക്കുകയും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കണ്ടെടുക്കുകയും ചെയ്ത ഡിവൈഎസ്പി ടി പി രഞ്ജിത്തിനെ ഒതുക്കുകയും അവഗണിക്കുകയും ചെയ്യാന്‍ പോലീസ് തലത്തില്‍ തന്നെ ഗൂഢാലോചന നടന്നുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് ജില്ലാ പോലീസ് ചീഫ് കത്ത് നല്‍കിയത്.
കേസില്‍ നൊടിയിടക്കുള്ളില്‍ പ്രതികളെ പിടികൂടിയതിന്റെ ക്രെഡിറ്റ് അന്നത്തെ പോലീസ് മേധാവിയും രഞ്ജിത്തിന് പകരം വന്ന ഡിവൈഎസ്പിയും കൈക്കലാക്കിയെന്ന് സൂചിപ്പിക്കുന്ന കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയത് ജില്ലാ പോലീസ് മേധാവി കെ ജി സൈമണാണ്. അന്നത്തെ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കത്തില്‍ ഡിവൈഎസ്പി രഞ്ജിത്തിന്റെ അന്വേഷണ മികവ് അക്കമിട്ട് നിരത്തിയിട്ടുണ്ട്.
പ്രതികളെ പിടികൂടുകയും തൊണ്ടിമുതല്‍ കണ്ടെത്തുകയും ചെയ്തതിന്റെ തൊട്ടുപിറകെ അന്വേഷണ തലവനായ രഞ്ജിത്തിന് ലഭിച്ചത് കോഴിക്കോട്ടേക്കുള്ള സ്ഥലംമാറ്റമായിരുന്നു. കുഡ്‌ലു ബാങ്ക് കേസ് സംബന്ധിച്ച് എസ്പി ശ്രീനിവാസനുമായുള്ള തര്‍ക്കമാണ് രഞ്ജിത്തിന്റെ സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. ബാങ്ക് കവര്‍ച്ച തെളിയിച്ച അന്വേഷണ സംഘത്തെ പോലീസ് അസോസിയേഷനും ബാങ്ക് ഭരണസമിതിയും പൗരാവലിയും ആദരിച്ചപ്പോള്‍ ആ ചടങ്ങില്‍ നിന്ന് രഞ്ജിത്തിനെ മാറ്റി നിര്‍ത്തിയെന്നും അന്വേഷണ സംഘത്തിലെ 35 പേര്‍ക്കും റിവാര്‍ഡ് നല്‍കിയപ്പോള്‍ രഞ്ജിത്തിനെ ഒഴിവാക്കിയെന്നും സംസ്ഥാന പോലീസ് മേധാവിക്ക് ജില്ലാ പോലീസ് ചീഫ് അയച്ച കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
2015 സെപ്തംബര്‍ ഏഴിന് ബാങ്ക് കവര്‍ച്ച നടക്കുമ്പോള്‍ അന്ന് കാസര്‍കോട് ഡിവൈഎസ്പിയായിരുന്നു ടി പി രഞ്ജിത്ത്. രഞ്ജിത്തിനെ കാസര്‍കോട് ജില്ലയില്‍ നിന്ന് തട്ടാന്‍ പോലീസ്- രാഷ്ട്രീയ മാഫിയാ ബന്ധം കരുക്കള്‍ നീക്കിയെന്ന ആരോപണം നിലനില്‍ക്കെയാണ് ഡിവൈഎസ്പി രഞ്ജിത്തിന്റെ അന്വേഷണ മികവിനെ പ്രകീര്‍ത്തിച്ച് ജില്ലാ പോലീസ് മേധാവി സംസ്ഥാന ഡിജിപിക്ക് അയച്ച കത്ത് പുറത്തുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Kerala, News, DYSP, DYSP T.P Ranjith ignored; District Chief's letter to DGP.
< !- START disable copy paste -->