city-gold-ad-for-blogger

കാസര്‍കോട്ട് DYSP ആയി ഹിന്ദു-മുസ്ലിം വിഭാഗക്കാരെ നിയമിക്കരുതെന്ന ഉത്തരവ് വിവാദമാകുന്നു

കാസര്‍കോട്ട് DYSP ആയി ഹിന്ദു-മുസ്ലിം വിഭാഗക്കാരെ നിയമിക്കരുതെന്ന ഉത്തരവ് വിവാദമാകുന്നു
കാസര്‍കോട്: കാസര്‍കോട് പോലീസ് സബ്ഡിവിഷന്‍ മേധാവിയായി ക്രിസ്ത്യന്‍ വിഭാഗക്കാരനായ ഉദ്യോഗസ്ഥനെ മാത്രമേ നിമയക്കാവൂയെന്ന് സര്‍ക്കാര്‍ ഉത്തരവ് വിവാദമാുന്നു. ഇതുസംബന്ധിച്ച ഉത്തരവ് കാസര്‍കോട്ടെത്തിയതോടെ സംഭവം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സജീവ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സര്‍ക്കുലര്‍ പുതിയ കീഴ്‌വഴക്കങ്ങള്‍ക്കു കാരണാകുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

2012 മാര്‍ച്ച് അഞ്ചിനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇത്തരമൊരു നിര്‍ദ്ദേശം ഡി.ജി.പിക്ക് നല്‍കിയത്. പിന്നീട് ആഭ്യന്തരവകുപ്പിന്റെ അംഗീകാരത്തോടെ 12335/ എസ്.എസ്/ 2012 എന്ന സര്‍ക്കുലറായി കാസര്‍കോട് ജില്ലാ പോലീസ് ചീഫിന് അയച്ചു. കാസര്‍കോട്ട് സംഘര്‍ഷം ഇല്ലാതാക്കി സമാധാനം നിലനിര്‍ത്താനായി മൂന്നു നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്. പൊതു സ്ഥലങ്ങളിലെ കൊടിതോരണങ്ങളും ഫഌക്‌സ് ബോര്‍ഡുകളും അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് ആദ്യത്തെ നിര്‍ദ്ദേശം.

രാത്രി കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇതിനായി പട്രോളിംഗ് നടത്തണമെന്നുമാണ് രണ്ടാമത്തെ നിര്‍ദ്ദേശം. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളെ മാത്രമെ ഡിവൈഎസ്പിയായി നിയമിക്കാവൂയെന്ന ഉത്തരവിലെ മൂന്നാമത്തെ നിര്‍ദ്ദേശമാണ് വിവാദത്തിനു കാരണമായിരിക്കുന്നത്. കാസര്‍കോട് സബ് ഡിവിഷനില്‍ ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിയോ, എ.എസ്.പിയായോ ക്രിസ്ത്യന്‍ സമുദായക്കാരായ ആളെ മാത്രമേ നിയമിക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമായി പറയുന്നു. സമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടി പുറപ്പെവിച്ച ഉത്തരവ് വിചിത്രമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥ നിയമനം ഭാവിയില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പങ്കുവെക്കാന്‍ തുടങ്ങിയാല്‍ ഗുരുതരമായ ഭവിഷത്ത് ഉണ്ടാകുമെന്നാണ് പോലീസ് രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നത്.


Keywords: Kasaragod, DYSP, Post, Order, Controversy

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia