city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഗീയതക്കെതിരെ ശക്തമായ താക്കീതുമായി ഡിവൈഎഫ്‌ഐയുടെ യുവജന പ്രതിരോധം

കുമ്പള: (www.kasargodvartha.com 16/08/2017) ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്ത് 15ന് വൈകുന്നേരം 'നവലിബറല്‍ നയങ്ങളെ ചെറുക്കുക' 'മത നിരപേക്ഷതയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തി ബദിയടുക്കയില്‍ നടന്ന യുവജന പ്രതിരോധം വര്‍ഗീയതക്കെതിരെയുള്ള ശക്തമായ താകീതായി മാറി. ബദിയടുക്ക പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ച് ആരംഭിച്ച യുവജന റാലി ടൗണില്‍ സമാപിച്ചു.

പരിപാടി ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ജോ. സെക്രട്ടറി സി സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. ബദിയടുക്ക മേഖല സെക്രട്ടറി പി രഞ്ജിത്ത് യു പി യില്‍ മരണമടഞ്ഞ കുഞ്ഞുങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. നാസിറുദ്ദീന്‍ സ്വതന്ത്രദിന പ്രതിഞജാ ചൊല്ലിക്കൊടുത്തു. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ട് സി എ സുബൈര്‍, ഏരിയ സെക്രട്ടറി പി രഘുദേവന്‍ മാസ്റ്റര്‍, സച്ചിതാറായ്, സുബണ്ണ ആല്‍വ, എം വിട്ടല്‍ റായ് എന്നിവര്‍ സംസാരിച്ചു.

വര്‍ഗീയതക്കെതിരെ ശക്തമായ താക്കീതുമായി ഡിവൈഎഫ്‌ഐയുടെ യുവജന പ്രതിരോധം

കേന്ദ്ര കേരള സര്‍വ്വ കലാശാലയില്‍ റാങ്ക് നേടിയ ആദിഷ് നാരായണനെ ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജഗന്നാഥ ഷെട്ടി അദ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നാസിറുദ്ധീന്‍ മലങ്കരെ സ്വാഗതവും സുബൈര്‍ ബദിയഡുക്ക നന്ദിയും പറഞ്ഞു.

വര്‍ഗീയതക്കെതിരെ ശക്തമായ താക്കീതുമായി ഡിവൈഎഫ്‌ഐയുടെ യുവജന പ്രതിരോധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, DYFI, Kumbala, Committee, Petrol Pump, News, Inauguration, Secretary, DYFI Youth resistance conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia