എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം മൂന്നുമാസത്തിനകം കമ്പനി നല്‍കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: ഡിവൈഎഫ്‌ഐ
Jan 10, 2017, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 10/01/2017) എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് രോഗബാധിതരായവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം മൂന്നുമാസത്തിനകം കമ്പനി നല്‍കണമെന്ന സുപ്രീംകോടതി വിധി ഏറെ ആഹ്ലാദകരവും സ്വാഗതാര്‍ഹവുമാണെന്ന് ഡിവൈഎസ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എട്ടുവര്‍ഷമായി ഡിവൈഎഫ്‌ഐ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇരകള്‍ക്ക് അനുകൂലമായ വിധിയുണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ച് കോടതി ഉത്തരവിട്ടിരുന്നു.
ജില്ലയില്‍ ആയിരക്കണക്കിന് രോഗബാധിതരാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിന്റെ ദുരിതംപേറി കഴിയുന്നത്. രോഗബാധിതര്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വീടുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ചികിത്സക്കാവശ്യമായ സഹായങ്ങള്‍, സൗജന്യ ആംബുലന്‍സ് സേവനം എന്നിവ നടത്തുന്നുണ്ട്. ദുരിതബാധിതരോടൊപ്പംനിന്ന് നടത്തിയ പോരാട്ടങ്ങളുടെയും ജനങ്ങള്‍ക്കും സമൂഹത്തിനുമൊപ്പംനിന്ന് പ്രവര്‍ത്തിക്കുന്നതിന്റെയും വിജയമാണ് ഹര്‍ജിയില്‍ തീര്‍പ്പാക്കി സുപ്രീംകോടതിയുടെ അന്തിമവിധിയെന്ന് ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
Related News:
സുപ്രീംകോടതി വിധി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസം; കീടനാശിനി കമ്പനികള്‍ മൂന്നുമാസത്തിനകം നല്‍കേണ്ടത് 5 ലക്ഷം

Keywords: Kasaragod, Kerala, court, court order, Endosulfan, Endosulfan-victim, DYFI, DYFI welcomes Supreme court order on Endosulfan compensation.