വെള്ളിക്കോത്ത് യൂത്ത് കോണ്‍ഗ്രസ് പദയാത്രയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു
Aug 16, 2015, 10:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/08/2015) സ്വാതന്ത്ര്യദിനമായ ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പദയാത്രയ്ക്ക് നേരെ അക്രമം. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ വെള്ളിക്കോത്ത് വെച്ചാണ് പദയാത്രയ്ക്കു നേരെ ആക്രമണമുണ്ടായത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
പദയാത്ര വെള്ളിക്കോത്തെത്തിയപ്പോള്‍ യുവജന പരേഡില്‍ പങ്കെടുക്കാന്‍ ലോറിയിലും ബൈക്കുകളിലുമായി പോവുകയായിരുന്ന ഒരു സംഘം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പദയാത്രയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പദയാത്ര അലങ്കോലപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ് ഐ കെ. ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
കോണ്‍ഗ്രസ് നേതാവ് സാജിദ് മൗവ്വലിന്റെ പരാതി പ്രകാരം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, DYFI, Youth-congress, DYFI volunteers attack Youth congress march.
Advertisement: