ഡിവൈഎഫ്ഐ ബേഡകം ബ്ലോക്ക് വിജയോത്സവം 19ന് കുണ്ടംകുഴിയില്‍
May 14, 2012, 16:11 IST
കുണ്ടംകുഴി: ഡിവൈഎഫ്ഐ ബേഡകം ബ്ലോക്ക് കമ്മിറ്റിയുടെ വിജയോത്സവം 19ന് കുണ്ടംകുഴി സാംസ്കാരിക നിലയത്തില്‍ നടക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികള്‍ക്കായി കരിയര്‍ ആന്‍ഡ് കോഴ്സ് ഗൈഡന്‍സ് ക്ലാസും അനുമോദന സദസുമാണ് വിജയോത്സവത്തിന്റെ ഭാഗമായി നടക്കുക. കുട്ടികളുടെ താല്പര്യത്തിനും അഭിരുചിക്കുമനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിനും വിവിധ തൊഴിലവസരങ്ങളെക്കുറിച്ച് അറിവ് നല്കുന്നതിനുമാണ് വിജയോത്സവം ലക്ഷ്യമിടുന്നത്.
ശനിയാഴ്ച പകല്‍ രണ്ടിന് ജില്ലാ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും അനുമോദിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ ശനിയാഴ്ച രണ്ടുമണിക്കകം സാംസ്കാരിക നിലയത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447374825, 9497293975.

Keywords : Kasaragod, Kundamkuzhi, DYFI, Bedakam Block.