തെരുവ് വിളക്ക് പ്രശ്‌നം; ഡി.വൈ.എഫ്.ഐ നഗരസഭ ചെയര്‍പേഴ്‌സനെ ഉപരോധിച്ചു
Jun 11, 2012, 14:55 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ തെരുവ് വിളക്ക് പ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച്ച നഗരസഭാ ചെയര്‍പേഴ്‌സനെ ഉപരോധിച്ചു. ഡിവൈഎഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെ ഉപരോധിച്ചത്. ഇതിനുശേഷം നഗരസഭാ ഓഫീസിന് മുന്നില്‍ ഉപവാസം നടത്തി.
കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലുമുള്ള തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ചെയര്‍പേഴ്‌സണ് നിവേദനം നല്‍കിയിരുന്നു. ബദല്‍ സംവിധാനമേര്‍പ്പെടുത്തി 10 ദിവസത്തിനകം ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങേണ്ടിവന്നതെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം പറഞ്ഞു.
സിജിമാത്യു, എ വി സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, സി വിജയന്‍, അനില്‍ ഗാര്‍ഡര്‍വളപ്പ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. അഞ്ച് ദിവസത്തിനുള്ളില്‍ തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയതിനാല്‍ ഡിവൈഎഫ്‌ഐ പിന്നീട് സമരം അവസാനിപ്പിച്ചു. ഒന്നരമണിക്കൂര്‍ നേരമാണ് സമരം നീണ്ടുനിന്നത്.
Keywords: DYFI, Strike, Kanhangad Municipality