മാണിയുടെ രാജി: ഡി.വൈ.എഫ്.ഐ ആര്‍.ഡി.ഒ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
Jan 23, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/01/2015) ബാര്‍ കോഴ വിവാദത്തില്‍ പ്രതിയായ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ ആര്‍ഡിഒ ഓഫീസ് മാര്‍ച്ചില്‍ യുവജന പ്രതിഷേധമിരമ്പി. കുന്നുമ്മനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു.
മാര്‍ച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ടിവി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡണ്ട് കെ രവീന്ദ്രന്‍ അധ്യക്ഷനായി. ശിവജി വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, കെ. രാജ്‌മോഹന്‍, വി. പ്രകാശന്‍, എവി സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, Kerala, DYFI, March, Office, Minister K.M Mani, RTO, TV Rajesh.