പാതിവഴിയിലുപേക്ഷിച്ച കുടിവെള്ള പദ്ധതികള്‍; പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Apr 17, 2017, 10:04 IST
മൊഗ്രാല്‍: (www.kasargodvartha.com 17.04.2017) അരക്കോടി രൂപാ ചിലവില്‍ കുമ്പള ഗ്രാമപഞ്ചായത്തിലെ 17,18,19 വാര്‍ഡുകളിലായി മൊഗ്രാലിലെ വിവിധ പ്രദേശങ്ങളില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതികളില്‍ പുനര്‍നടപടി വേണമെന്നാവശ്യപ്പെട്ടും, പദ്ധതികളിലെ ക്രമക്കേടുകളെ കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മൊഗ്രാലിലെ അഞ്ച് ശുദ്ധജല പദ്ധതികളാണ് നിര്‍മ്മാണത്തിലെ അപാകത മൂലം പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്നത്. പദ്ധതി നിര്‍മ്മാണം കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്പെടണമെന്ന ആഗ്രഹമല്ല, മറിച്ചു പദ്ധതി കൊണ്ട് എങ്ങിനെ കീശ വീര്‍പ്പിക്കാം എന്ന ചിന്തയാണ് പദ്ധതികളിലെ വീഴ്ചക്ക് കാരണമെന്നു ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സി എ സുബൈര്‍ ആരോപിച്ചു. ഡി വൈ എഫ് ഐ യുടെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കെ പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഉറുദു അക്കാദമി ജനറല്‍ സെക്രെട്ടറി എം മാഹിന്‍ മാസ്റ്റര്‍, കെ സി സലിം, വി വി ഷരീഫ് വലിയവളപ്പ്, നസ്‌റുദ്ധീന്‍, റിയാസ് മൊഗ്രാല്‍, എം എസ് അഷ്‌റഫ്, നാസിര്‍, ബി കെ സത്താര്‍, അബ്ബാസ് പേരാല്‍, മൊയ്തീന്‍, അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കി. അര്‍ഷാദ് തവക്കല്‍ സ്വാഗതം പറഞ്ഞു.
പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ട പദ്ധതികളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് 24 ന് സംസ്ഥാന ജില്ലാ വിജിലന്‍സ് മേധാവികള്‍ക്ക് പരാതി നല്‍കുമെന്ന് ഡി വൈ എഫ് ഐ ഭാരവാഹികള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, Kerala, News, Drinking Water, DYFI, Protest, Plan, Mogral, DYFI protest meet conducted.