ചോരക്കുഞ്ഞുങ്ങള്‍ വയറിളക്ക വാര്‍ഡില്‍; ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ DYFI ബന്ദിയാക്കി
Jun 12, 2013, 13:47 IST
കാസര്‍കോട്: ചോരക്കുഞ്ഞുങ്ങളെ വയറിളക്ക വാര്‍ഡില്‍ കിടത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ബന്ദിയാക്കി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായിക്കിനെയാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ബന്ദിയാക്കിയത്.
വയറിളക്ക വാര്‍ഡില്‍ ചോരക്കുഞ്ഞുങ്ങളെ കിടത്തുന്നത് അണുബാധയ്ക്കും ശിശു മരണത്തിനും വരെ കാരണമാകുമെന്നരിക്കെ ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഡി.വൈ.എഫ്.ഐ നേതാക്കളായ കെ. മണികണ്ഠന്‍, കെ. രവീന്ദ്രന്‍, സി.ജെ സജിത്ത്, പി. ഗോപാലകൃഷ്ണന്‍, സബീഷ്, ടി.കെ മനോജ്, ടി. നിഷാന്ത്, ഹമീദ് പാണലം എന്നിവരുടെ നേതൃത്വത്തിലാണ് സൂപ്രണ്ടിനെ ബന്ദിയാക്കിയത്.
നവജാത ശിശുക്കളെ കിടത്തുന്നതിനുള്ള വാര്‍ഡിന്റെ പണി കഴിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും വാര്‍ഡ് തുറന്നു കൊടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ആശുപത്രിയുടെ മൊത്തം അവസ്ഥ ശോചനീയമാണെന്നും പരിസരങ്ങള്‍ മാലിന്യക്കൂമ്പാരമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തിയെങ്കിലും അദ്ദേഹം ഡോക്ടര്‍മാരുടെ മുറിയിലാണെന്നറിഞ്ഞ് അവിടെയെത്തി സൂപ്രണ്ടിനെ ബന്ദിയാക്കുകയായിരുന്നു.
കലക്ടറെയും ഡി.എം.ഒ യെയും വിളിച്ചുവരുത്തി ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും ഡി.എം.ഒ ഗോപിനാഥും സ്ഥലത്തെത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായി സംസാരിക്കുകയും എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് അറിയിച്ചതിനാലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരുടെ മുറി ഉപരോധിച്ചതിനാല്‍ ആര്‍.എം.ഒ ഡോ. അബ്ദുല്‍ സത്താര്‍ അടക്കമുള്ള മറ്റു ഡോക്ടര്‍മാര്‍ പ്രയാസം അറിയിച്ചപ്പോള്‍ സൂപ്രണ്ട് ഓഫീസിലേക്ക് പോവുകയും പ്രവര്‍ത്തകര്‍ അവിടെയെത്തി അദ്ദേഹത്തെ മാത്രം ഉപരോധിക്കുകയുമായിരുന്നു.
Photos: Zubair Pallickal
Keywords: Child, General-hospital, DYFI, Protest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.