ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ഡി വൈ എഫ് ഐ ഘെരാവോ ചെയ്തു
Aug 4, 2016, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 04/08/2016) കൈക്കൂലി നല്‍കിയില്ലെന്ന കാരണത്താല്‍ ആദിവാസി യുവതിയെ ഡോക്ടര്‍ ചികിത്സ നല്‍കാതെ ഇറക്കിവിട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആശുപത്രിയിലെ കൈക്കൂലിക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ഘെരാവോ ചെയ്തു.
രാവിലെ എട്ടുമണിക്കാരംഭിച്ച സമരം ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ ചെന്നിക്കര, പി ശിവപ്രസാദ്, സി എം ബഷീര്‍, ഷമീല്‍ നേതൃത്വം നല്‍കി. ചികിത്സക്കെത്തിയ സ്ത്രീയോട് കൈക്കൂലി ചോദിച്ചുവെന്ന ആരോപണത്തിനു വിധേയനായ ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടിവേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്കു നിവേദനം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
Keywords : Kasaragod, DYFI, Protest, General-Hospital.