city-gold-ad-for-blogger

എംഎസ്എഫ് അക്രമത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തും: ഡിവൈഎഫ്‌ഐ

എംഎസ്എഫ് അക്രമത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തും: ഡിവൈഎഫ്‌ഐ
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ഋഷിദേവിനെ അക്രമിച്ച എംഎസ്എഫ് സംഘത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. അടുത്തകാലത്തായി മുസ്ലിംലീഗിന് സ്വാധീനമുള്ള പ്രദേശങ്ങളിലെ ക്യാമ്പസുകളിലെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും പുരോഗമ വിദ്യാര്‍ഥി പ്രസ്ഥാനത്തോടൊപ്പം അണിനിരക്കുന്നതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന എംഎസ്എഫുകാരെ ഉപയോഗിച്ച് വിദ്യാര്‍ഥികളെ ഭീകരമായി മര്‍ദിക്കുന്നത് പതിവാക്കിയിരിക്കുകയാണ്.

കാസര്‍കോട് ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കമുള്ള വിദ്യാര്‍ഥി നേതാക്കളെ ഒന്നിലേറെ തവണ മര്‍ദിച്ചു. കാസര്‍കോട് ഗവ. ഐടിഐയിലും എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജിലും പുറമെ നിന്നെത്തുന്ന സംഘങ്ങള്‍ നിരന്തരം കുഴപ്പങ്ങളുണ്ടാക്കുകയാണ്. അധ്യയനവര്‍ഷം അവസാനിക്കാറായ ഘട്ടത്തില്‍ പഠനത്തില്‍ വ്യാപൃതരായ വിദ്യാര്‍ഥികളെ മര്‍ദിച്ച് ക്യാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ഇക്കൂട്ടര്‍. ഇത്തരം സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പൊതുസമൂഹവും കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിന് അധികൃതരും തയ്യാറാകണം.

വിദ്യാര്‍ഥികളുടെ സൈ്വര്യജീവിതം തകര്‍ക്കുകയും എസ്എഫ്‌ഐ പ്രവര്‍ത്തകരെയും നേതാക്കളെയും നിരന്തരം അക്രമിക്കുകയും ചെയ്താല്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പറഞ്ഞു.

Keywords: DYFI, Protest, MSF, Attack, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia